റെക്കോർഡിട്ട് ജിഎസ്ടി വരുമാനം, ഏപ്രിലില്‍ കോടികളുടെ നേട്ടം

0

ദില്ലി : രാജ്യത്തെ ചരക്ക് സേവന നികുതി (Goods and Services Tax) വരുമാനം എക്കാലത്തെയും ഉയർന്ന നിരക്കിൽ. ഇതാദ്യമായാണ് രാജ്യത്തെ ചരക്ക് സേവന നികുതി റെക്കോർഡ് തുകയിലെത്തുന്നത്. ഏപ്രിലിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 1.68 ലക്ഷം കോടി രൂപയിലേക്ക് വരുമാനം ഉയർന്നതായി ധനമന്ത്രാലയം അറിയിച്ചു. മെയ് 1 ന് പുറത്തുവിട്ട കണക്കുകളിൽ ഏപ്രിൽ മാസത്തിൽ വരുമാനം 1.68 ലക്ഷം കോടി രൂപയായി ഉയർന്നെന്നും തുടർച്ചയായ പത്താം മാസം ഒരു ലക്ഷം കോടി രൂപ കടന്നതായും പറയുന്നു.

തുടർച്ചയായ പത്താം മാസമാണ് ജിഎസ്ടി (GST) വരുമാനം ഒരു ലക്ഷം കോടി രൂപ കടക്കുന്നത്. മൊത്തം ജിഎസ്ടി കളക്ഷൻ 2022 ഏപ്രിലിൽ ആദ്യമായി 1.5 ലക്ഷം കോടി രൂപയും കടന്നു. 2022 ഏപ്രിലിൽ നേടിയ മൊത്ത ജിഎസ്ടി വരുമാനം 1,67,540 കോടി രൂപയാണ്. അതിൽ കേന്ദ്ര ചരക്ക് സേവന നികുതി (CGST) 33,159 കോടി രൂപയും സംസ്ഥാന ചരക്ക് സേവന നികുതി (SGST) 41,793 കോടി രൂപയും സംയോജിത ചരക്ക് സേവന നികുതി (IGST) 81,939 കോടി രൂപയുമാണ്.

You might also like