‘കെ റെയിൽ പൊതുമുതൽ തന്നെ’: പിഴുതെറിഞ്ഞവർക്കെതിരെ കേസെടുക്കാൻ പൊലീസിന് നിയമോപദേശം
കണ്ണൂർ: കെ റെയിൽ സർവ്വെയുടെ ഭാഗമായി സ്ഥാപിച്ച സർവ്വെ കല്ല് പൊതുമുതൽ തന്നെയെന്ന് നിയമോപദേശം. എടക്കാട് സിഐക്കാണ് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമോപദേശം നൽകിയത്. നിയമോപദേശം കിട്ടിയ സാഹചര്യത്തിൽ ഡിസിസി പ്രസിഡണ്ട് ഉൾപ്പെടെയുള്ളവരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യാൻ പൊലീസിനാവും. കണ്ണൂർ ചാലയിൽ കെ റെയിൽ കല്ലുകൾ തകർത്ത കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് പൊതുമുതൽ നശിപ്പിച്ചതിന് പൊലീസ് കേസെടുത്തത്.