സൗദിയില്‍ 124 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം

0

റിയാദ്: സൗദി അറേബ്യയില്‍ പുതുതായി 124 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. നിലവിലെ രോഗബാധിതരില്‍ 108 പേര്‍ സുഖം പ്രാപിച്ചു. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 754,464 ആയി. ആകെ രോഗമുക്തരുടെ എണ്ണം 742,127 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,094 ആയി തുടരുന്നു. രോഗബാധിതരില്‍ 3,243 പേരാണ് ചികിത്സയില്‍ കഴിയുന്നത്.  ഇതില്‍ 50 പേരുടെ നില ഗുരുതരം. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 9,027 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. ജിദ്ദ 33, മദീന 20, റിയാദ് 17, മക്ക 14, ത്വാഇഫ് 8, ദമ്മാം 5, ജീസാന്‍ 4, അബഹ 3, ബുറൈദ 2, മറ്റ് വിവിധയിടങ്ങളില്‍ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 64,367,768 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 26,446,070 ആദ്യ ഡോസും 24,784,865 രണ്ടാം ഡോസും 13,136,833 ബൂസ്റ്റര്‍ ഡോസുമാണ്.

You might also like