വരുന്നു ശൈലി ആപ്പ് ; ജീവിതശൈലീ രോഗങ്ങൾ തടയാൻ ആന്‍ഡ്രോയ്‌ഡ് ആപ്പുമായി ആരോഗ്യവകുപ്പ്
കേരള ആരോഗ്യ വകുപ്പ് ശൈലി ആപ്പ് എന്നപേരിൽ ആന്‍ഡ്രോയ്‌ഡ് ആപ്പ് പുറത്തിറക്കുന്നു. ജീവിതശൈലീ രോഗങ്ങൾ നിര്‍ണയിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായാണ് ആപ്പ് ഉപയോഗിക്കുന്നത്. ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ, പ്രമേഹം, ക്യാൻസർ, ഉയർന്ന രക്തസമ്മർദം, മറ്റ് ജീവിതശൈലി സംബന്ധമായ അസുഖങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളാണ് ആപ്പില്‍ ലഭ്യമാകുക. നവകേരള കർമ പദ്ധതിക്ക് കീഴില്‍ ആരോഗ്യ വകുപ്പ് ആവിഷ്‌കരിച്ച ജനസംഖ്യ അടിസ്ഥാനത്തിലുള്ള സ്‌ക്രീനിങ് പ്രൊജക്‌റ്റിന്‍റെ ഭാഗമായാണ് ആപ്പ് നിര്‍മിച്ചിരിക്കുന്നത്. പ്രൊജക്‌റ്റിന്‍റെ ഭാഗമായി ആശാ പ്രവര്‍ത്തകര്‍ അതത് പ്രദേശങ്ങളിലെ 30 വയസിന് മുകളിലുള്ളവരുടെ ജീവിതശൈലീ രോഗങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കും.