ഇന്ത്യൻ രൂപയുടെ തകർച്ച ആഘോഷമാക്കി ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾ; വിനിമയ കേന്ദ്രങ്ങളിൽ വൻ തിരക്ക്
ദുബൈ: ഇന്ത്യന്‍ രൂപയുടെ തകര്‍ച്ച പുതിയ റെക്കോര്‍ഡ് തീര്‍ത്തപ്പോള്‍ നേട്ടമായത് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക്. ഒരു യുഎഇ ദിര്‍ഹത്തിന് 21 രൂപയ്ക്ക് മുകളിലാണ് ഇന്ന് വിനിമയ നിരക്ക് ലഭിച്ചത്. ഇതോടെ വിനിമയ കേന്ദ്രങ്ങളിലെല്ലാം വലിയ തിരക്കാണ് ഇന്ന് അനുഭവപ്പെട്ടത്. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം ഇന്ന് കൂപ്പുകുത്തിയത്. അമേരിക്കന്‍ ഡോളറിനെതിരെ 77.40 എന്ന നിലയിലെത്തി. ഒറ്റ ദിവസം കൊണ്ട് 0.3 ശതമാനത്തിന്റെ ഇടിവാണ് മൂല്യത്തിലുണ്ടായത്. യുഎഇ ദിര്‍ഹത്തിനെതിരെ 21.06 രൂപ ആയിരുന്നു വിനിമയ നിരക്ക്, സൗദി റിയാലിന് 20.62 രൂപ.