കൊവിഡ് കാര്യമായി ബാധിക്കപ്പെട്ടവര്‍ ശ്രദ്ധിക്കൂ; തുടര്‍ന്നുള്ള മാസങ്ങളില്‍ നിരീക്ഷണം വേണം
കൊവിഡ് 19 രോഗത്തോടുള്ള നിരന്തര ( Covid 19 India ) തന്നെയാണ് നാമിപ്പോഴും. ആദ്യഘട്ടത്തേതില്‍ നിന്ന് വിഭിന്നമായി ജനിതകവ്യതിയാനം സംഭവിച്ച വൈറസ് വകഭേദങ്ങള്‍ ( Virus Mutants) പലതും ഇതിനോടകം വന്നു. രോഗവ്യാപന ശേഷി, രോഗതീവ്രത എന്നിവയിലെല്ലാം മാറ്റങ്ങള്‍ വന്നു. എങ്കിലും രോഗവുമായുള്ള മല്‍പ്പിടുത്തം തുടരുകയാണ്. വാക്‌സിന്‍ കൊവിഡ് മൂലമുള്ള വിഷമതകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നുണ്ടെങ്കിലും കൊവിഡ് ബാധയെ ചെറുക്കാന്‍ വാക്‌സിന് സാധിക്കുന്നില്ലെന്ന് നാം കണ്ടു. വാക്‌സിന്‍ ലഭ്യമായത് കൊണ്ട് മാത്രം രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം അത്ര ഗുരുതരമല്ലാത്ത രീതിയില്‍ കടന്നുപോയി. ഇനിയും നാലാമതൊരു തരംഗം കൂടി വൈകാതെ രാജ്യം കണ്ടേക്കുമെന്ന സൂചനയാണ് നിലനില്‍ക്കുന്നത്.