ക്യാൻസർ സാധ്യത കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും ഇത് ശീലമാക്കാം; പഠനം പറയുന്നു

0

വണ്ണം കുറയ്ക്കാൻ ഏറ്റവും പ്രചാരമുള്ള മാർഗങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് ഇടവിട്ടുള്ള ഉപവാസം (Intermittent fasting). ശരിയായി ചെയ്താൽ ശരീരഭാരം കുറയ്ക്കാനും രോഗങ്ങളെ അകറ്റാനും വലിയ രീതിയിൽ സഹായിക്കുന്ന മാർഗമാണിത്. ശരീരഭാരം കുറയ്ക്കൽ, വർദ്ധിച്ച ഊർജ്ജ നിലകൾ, മെച്ചപ്പെട്ട മെറ്റബോളിസം, മെച്ചപ്പെട്ട ദഹന ആരോഗ്യം, വീക്കം കുറയ്ക്കൽ എന്നിവ ഉൾപ്പെടെ നിരവധി ഗുണങ്ങൾ ഈ ജീവിതശൈലിക്കുണ്ട്.

ഇടവിട്ടുള്ള ഉപവാസം വാർദ്ധക്യം മന്ദഗതിയിലാക്കാനും ക്യാൻസറിനും പ്രമേഹത്തിനും എതിരെ പോരാടും സഹായിക്കുമെന്ന് പുതിയ പഠനം പറയുന്നു. ഇടവിട്ടുള്ള ഉപവാസം ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമാക്കാം…- ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ ന്യൂറോ സയൻസ് പ്രൊഫസറായ ന്യൂറോ സയന്റിസ്റ്റ് മാർക്ക് മാറ്റ്സൺ പറഞ്ഞു.

You might also like