ക്രൈസ്തവ വിദ്യാർഥിനിയെ മുസ്ലീം സഹവിദ്യാർത്ഥികൾ കല്ലെറിഞ്ഞുകൊന്ന് അഗ്നിക്കിരയാക്കി

0

സോക്കോട്ടോ: മതനിന്ദ ആരോപിച്ച് നൈജീരിയയിൽ ക്രൈസ്തവ വിശ്വാസിയായ വിദ്യാർഥിനിയെ മുസ്ലീം സഹവിദ്യാർത്ഥികൾ കല്ലെറിഞ്ഞു അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം കത്തിച്ചു. വടക്കൻ നൈജീരിയിലെ സോകോട്ടോയിൽ ഷെഹുഷാഗരി കോളേജ് വിദ്യാർത്ഥിനിയായ ഡെബോറ സാമുവൽ യാക്കൂബ് ആണ് കൊല്ലപ്പെട്ടത്.

സമൂഹ മാധ്യമത്തിൽ ഡെബോറ മുഹമ്മത്‌ നബിയെക്കുറിച്ച്‌ എഴുതിയ പോസ്റ്റിൻറെ പേരിലാണ്‌ സഹവിദ്യാർത്ഥികൾ വ്യാഴാഴ്ച‌ പെൺകുട്ടിയെ ആക്രമിച്ചു കൊലപ്പെടുത്തിയത്. ഭയന്ന് സ്കൂളിലെ സുരക്ഷാമുറിയിൽ ഒളിച്ച പെൺകുട്ടിയെ ബലംപ്രയോഗിച്ച് പുറത്തെത്തിച്ചശേഷം മർദിച്ചും കല്ലേറിഞ്ഞും കൊലപ്പെടുത്തുകയും തുടർന്ന് ശരീരത്തിന്‌ തീവയ്ക്കുകയും ചെയ്തു. സംഭവത്തിൽ രണ്ടുപേരെ‌ അറസ്റ്റ്‌ ചെയ്തതായും കൂടുതൽ അന്വേഷണം തുടരുന്നതായിയും സോക്കോട്ടോ പോലീസ്‌ പറഞ്ഞു.

നൈജീരിയയുടെ വടക്കൻ സംസ്ഥാനങ്ങളിൽ അധിവസിക്കുന്ന നിരപരാധികളുടെമേൽ അതിക്രൂരതകളാണ് നടന്നുവരുന്നത്‌. നിരപരാധികളായ അനേകം ക്രിസ്ത്യൻ പൗരന്മാർ ആക്രമിക്കപ്പെട്ടു കൊല്ലപ്പെടുന്ന സാഹചര്യമാണ്‌ ഇപ്പോൾ നിലവിലുള്ളത്‌.

You might also like