‘നിന്നുള്ള യാത്ര വേണ്ട, ഡ്രൈവര്‍ ലഹരി ഉപയോഗിക്കുന്നയാളാകരുത്’;കുട്ടികളുടെ സുരക്ഷയ്ക്കായി കര്‍ശന നിര്‍ദേശങ്ങള്‍

0

തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി വിദ്യാര്‍ത്ഥികളുടെ (Students) യാത്രാസുരക്ഷിതത്വം ഉറപ്പാക്കുന്നതിനായുള്ള  മാർഗ്ഗനിർദ്ദേശങ്ങള്‍ മോട്ടോർ വാഹന വകുപ്പ് (Motor Vehicles Department) പുറത്തിറക്കി. ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ നിര്‍ദേശപ്രകാരമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങള്‍ തയാറാക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളുടെ മുൻപിലും പുറകിലും ‘എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ വാഹനം’ എന്ന് വ്യക്തമായി പ്രദർശിപ്പിക്കണം. സ്കൂള്‍ കുട്ടികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന മറ്റ് വാഹനങ്ങളില്‍ ”ഓണ്‍ സ്കൂള്‍ ഡ്യൂട്ടി” എന്ന ബോർഡ് വയ്ക്കണം. സ്കൂൾ മേഖലയിൽ മണിക്കൂറിൽ 30 കിലോമീറ്ററും മറ്റ് റോഡുകളിൽ പരമാവധി 50 കിലോമീറ്ററുമായി വേഗത നിജപ്പെടുത്തിയിട്ടുണ്ട്. 

You might also like