നാറ്റോയില്‍ ചേരാന്‍ സ്വീഡനും ഫിന്‍ലാന്‍റും; എതിര്‍പ്പുമായി നാറ്റോ അംഗരാജ്യമായ തുര്‍ക്കി

0

രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പ് നിലവിലിരുന്നത് പോലുള്ള സൈനിക ശക്തി കേന്ദ്രങ്ങളിലേക്ക് ലോകം വീണ്ടും ചുരുങ്ങുമോയെന്ന ആശങ്കകള്‍ ശക്തമായി. റഷ്യയുടെ (Russia) യുക്രൈന്‍ ആക്രമണത്തോടെയാണ് (Ukraine war) ഈ ഭയം ഉടലെടുത്തതെങ്കിലും ഇപ്പോള്‍ ഫിന്‍ലാന്‍റും (Finland) സ്വീഡനും (Finland) പരസ്യമായി നാറ്റോ (Nato) സഖ്യത്തിന്‍റെ ഭാഗമാകാന്‍ തീരുമാനിച്ചതോടെ ഭയം യാഥാര്‍ത്ഥ്യമാകുമോയെന്ന ആശങ്കയിലാണ് ലോകം. നേരത്തെ യുക്രൈന്‍ ആക്രമണ വേളയില്‍ കരിങ്കടലില്‍ നങ്കൂരമിട്ടിരുന്ന റഷ്യയുടെ യുദ്ധക്കപ്പല്‍ യുക്രൈന്‍ മിസൈല്‍ ആക്രമണത്തിലൂടെ തകര്‍ത്തിരുന്നു. ഈ സമയം ലോകം മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നീങ്ങിയതായി റഷ്യന്‍ വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, റഷ്യയുമായി ആയിരക്കണക്കിന് കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന ഫിന്‍ലാന്‍റ് നാറ്റോയുമായി സഖ്യത്തിന് താത്പര്യം പ്രകടിച്ചതോടെയാണ് ലോകം വീണ്ടും സൈനിക ശക്തികള്‍ക്ക് കീഴിലേക്ക് നീങ്ങുകയാണോയെന്ന ആശങ്ക ശക്തമായത്. തുര്‍ക്കി ഇരുരാജ്യങ്ങളുടെയും നീക്കത്തെ എതിര്‍ത്ത് രംഗത്തെത്തി. 

You might also like