ഇരുചക്ര-കാൽനട യാത്രക്കാർക്ക് ഭീഷണി; കോൺക്രീറ്റ് സ്ലാബുകൾ നീക്കാൻ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: ഓവുചാൽ നിറഞ്ഞൊഴുകിയതിനെ തുടർന്ന് വർഷങ്ങൾക്ക് മുമ്പ് പൊളിച്ചു മാറ്റിയ ബാലുശ്ശേരി – കോഴിക്കോട് പാതയിൽ ബ്ലൂബെൽ നഴ്സറി സ്കൂൾ റോഡിലെ കോൺക്രീറ്റ് സ്ലാബുകൾ എത്രയും വേഗം നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കക്കോടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് നിർദ്ദേശം നൽകിയത്.
15 ദിവസത്തിനകം സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണം. കേസ് ജൂൺ 7 ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും. ഇരുചക്ര വാഹന യാത്രികർക്കും കാൽനടക്കാർക്കും ഭീഷണി ഉയർത്തുന്ന കോൺക്രീറ്റ് സ്ലാബുകൾ ഗതാഗത കുരുക്കിനും കാരണമാകുന്നുണ്ട്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.