സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം പേർ അതീവ ദരിദ്രർ ; വയനാട്ടിൽ മാത്രം ഭൂരഹിത ആദിവാസി കുടുംബങ്ങൾ 3210

0

കോഴിക്കോട് : രണ്ടാം പിണറായി സര്‍ക്കാരിന്‍റെ (second pinarayi govt)വാര്‍ഷിക ആഘോഷങ്ങള്‍ക്കിടെയാണ് കേരളത്തിലെ അതീവ ദരിദ്രരുടെ (very poor girl)കണക്കും ചര്‍ച്ചയാകുന്നത്. അറുപത്തിനാലായിരം കുടുംബങ്ങളിലെ ഒരു ലക്ഷത്തിലേറെ പേര്‍ അതീവ ദരിദ്രരെന്നാണ് കണക്ക്. ഭൂമിക്കും കിടപ്പാടത്തിനുമായി കാത്തിരിക്കുന്ന കുടുംബങ്ങളും നിരവധി. വയനാട്ടില്‍ മാത്രം 3210 ആദിവാസി കുടുംബങ്ങള്‍ ഭൂരഹിതരെന്നാണ് സര്‍ക്കാര്‍ തന്നെ പുറത്ത് വിടുന്ന കണക്ക്. വയനാട്ടിൽ നിന്നും ഭാര്യയുടെ കയ്യുംപിടിച്ച് പാൽചുരം ഇറങ്ങി ഈ കൊടുംകാട്ടിൽ കൂരകെട്ടി ജീവിതം കരുപ്പിടിപ്പിച്ച കാലം ഓർക്കുകയാണ് മൂപ്പൻ രാമൻ. 2004 ലാണ് ഇരിട്ടി ആറളത്തെ വനത്തിൽ ആദിവാസി വിഭാഗങ്ങൾക്ക് സർക്കാർ ഒരേക്കർ വീതം ഭൂമി നൽകിയത്. പിന്നീട് പലസമയത്തായി കണ്ണൂർ വയനാട് ജില്ലകളിലെ 3375 കുടുംബങ്ങൾക്ക് പട്ടയം കിട്ടി. വമ്പൻ വാഗ്ദാനങ്ങളായിരുന്നു സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ റോഡോ കുടിവെള്ളമോ ഇല്ലാത്തതും കാട്ടാനയുടെ ആക്രമണവും കൂടിവന്നപ്പോൾ ആയിരത്തിലേറെ കുടുംബങ്ങൾ മടങ്ങിപ്പോയി. വയനാട്ടിൽ നിന്ന് വന്നവർക്ക് 10 സെന്റ് ഒരിടത്ത് വീടുവയ്ക്കാനും 90 സെന്റ് മറ്റൊരിടത്ത് കൃഷിക്കുമാണ് നൽകിയത്. ആനകൂട്ടത്തോടെ ഇറങ്ങുന്ന ഈ സ്ഥലങ്ങൾ കൃഷിചെയ്യനാനാകാതെ കാടുപിടിച്ച് കിടക്കുകയാണ്. അൻപത്തിയഞ്ചുകാരി ലീലയ്ക്ക് ഇതൊക്കെ സഹിച്ച് മടുത്തു.

You might also like