ചൈനയിൽ ക്രിസ്ത്യൻ വെബ്സൈറ്റിനു നിരോധനം

0

ബെയ്ജിംഗ്: ചൈനയിൽ അതിവേഗം വളർച്ച പ്രാപിക്കുന്ന ക്രൈസ്തവ വിശ്വാസത്തെ തടയാൻ ചൈനീസ് നിയന്ത്രണ നിലപാടുകൾ തുടരുന്നതിൻ ഭാഗമായി 21 വർഷമായി നിലനിന്നിരുന്ന ജോനാ ഹോം എന്ന ചൈനീസ് ക്രിസ്ത്യൻ വെബ്സൈറ്റിൻറെ പ്രവർത്തനം തടഞ്ഞുകൊണ്ടാണ് സർക്കാർ ഇപ്പോൾ രംഗത്തു വന്നിരിക്കുന്നത്‌.

“എല്ലാവർക്കും അറിയാവുന്ന കാരണങ്ങളാൽ, ഇനി മുതൽ സൈറ്റിൽ പ്രവർത്തനം ഉണ്ടായിരിക്കില്ലെന്നും കഴിഞ്ഞ 21 വർഷം നൽകിയ പിന്തുണയ്ക്കും നന്ദി! എന്ന കുറിപ്പ് കഴിഞ്ഞ ദിവസം വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തിരുന്നു.

ചൈനയുടെ സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ ഓഫ് റിലീജിയസ് അഫയേഴ്സ് എല്ലാ തരത്തിലുമുള്ള മതപരമായ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന നടപടികൾ കൈക്കൊണ്ടു വരുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വെബ്സൈറ്റിന് മേൽ വന്ന നിയന്ത്രണം.

“ജോന ഹോം” അടച്ചുപൂട്ടുന്നത് ചൈനീസ് അധികാരികൾ ക്രിസ്തുമതത്തെ എങ്ങനെ അടിച്ചമർത്തുന്നുവെന്നത്‌ പ്രതിഭലിപ്പിക്കുന്നതാണെന്നും ക്രിസ്ത്യൻ സംഘടനയുടെ വെബ്സൈറ്റ് അടച്ചുപൂട്ടിയതിൽ ഒത്തിരി വേദനയുണ്ടെന്നും ചൈനീസ് ക്രിസ്ത്യൻ സംഘടനയുടെ വക്താവ്‌ ഫാ. ഫ്രാൻസിസ് ലിയു പറഞ്ഞു.

ചൈനയിൽ ക്രിസ്ത്യാനിയായി ജീവിക്കുക എന്നത് ഒരു ബുദ്ധിമുട്ടേറിയ കാര്യമാണെന്നു ‘ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസൺ’ (ഐ.സി.സി) അടുത്തകാലത്ത് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. എല്ലാ സംസ്ഥാനങ്ങളിലും ക്രൈസ്തവർക്കെതിരായ മതപീഡനങ്ങളിൽ വളരെയധികം വർദ്ധനവാണ്‌ ഇപ്പോൾ ഉണ്ടായിട്ടുള്ളത്‌.

You might also like