ജൂലൈയിൽ രാജ്യം വീണ്ടും ഊർജ്ജ പ്രതിസന്ധി നേരിടുമെന്ന് റിപ്പോർട്ട്

0

ദില്ലി: ഇന്ത്യ വീണ്ടും ഊർജ്ജ പ്രതിസന്ധി നേരിടുമെന്ന റിപ്പോർട്ട്. ജൂലൈയിൽ ആയിരിക്കും അടുത്ത ഊർജ്ജ പ്രതിസന്ധി രാജ്യത്തെത്തുക എന്നാണ് സൂചന. രാജ്യത്തെ താപ വൈദ്യുത നിലയങ്ങളിൽ മൺസൂണിന് മുമ്പത്തെ കൽക്കരി ശേഖരം കുറവായതോടെയാണ് വീണ്ടുമൊരു ഊർജ്ജപ്രതിസന്ധി രാജ്യം നേരിടുമെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. രാജ്യത്താകെ 20.7 ദശലക്ഷം ടൺ കൽക്കരി ആണ് ഇപ്പോൾ സ്റ്റോക്ക് ഉള്ളത്. വൈദ്യുത ഡിമാൻഡിൽ നേരിയ വർധന പോലും ഇപ്പോഴത്തെ നിലയിൽ രാജ്യത്തെ താപ വൈദ്യുത നിലയങ്ങൾക്ക് താങ്ങാനാവില്ല എന്നാണ് വിലയിരുത്തൽ. അതേസമയം ഓഗസ്റ്റ് മാസത്തിൽ വൈദ്യുതി ഉപഭോഗം 214 ഗിഗാ വാട്ട് യൂണിറ്റിൽ എത്തിച്ചേരുമെന്നാണ് ഇപ്പോഴത്തെ പഠനങ്ങൾ പറയുന്നത്. രാജ്യത്തെ സമീപകാലത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപയോഗം ആയിരിക്കും ഇത്. മെയ് മാസത്തെ അപേക്ഷിച്ച് പ്രതിദിന ഉപയോഗത്തിലും വലിയ വർധനയാണ് ഓഗസ്റ്റ് മാസത്തിൽ പ്രതീക്ഷിക്കുന്നത്.

You might also like