ക്രിസ്ത്യൻ ദൈവാലയത്തിൽ വീണ്ടും നഗ്നതാ പ്രദർശനം

0

യു.എസ്: അമേരിക്കയിൽ മിഷിഗണിലെ കത്തോലിക്ക ദൈവാലയത്തിൽ ആരാധനയ്ക്കിടെ നഗ്നയായി നിന്നുക്കൊണ്ട് ഗർഭഛിദ്ര അനുകൂലിയുടെ അതിക്രമം. ഡെട്രോയിറ്റിന് സമീപമുള്ള ഈസ്റ്റ് പോയിന്റിലെ സെന്റ് വേറോണിക്ക പള്ളിലാണ് ഇക്കഴിഞ്ഞ ഞായറാഴ്ച സഭ്യതയുടെ അതിർവരമ്പുകൾ ലംഘിച്ച പ്രതിഷേധം അരങ്ങേറിയത്. വിശുദ്ധ കുർബാന മദ്ധ്യേ വിവസ്ത്രയായി ഇരിപ്പിടത്തിൽ കയറി നിന്ന് ഭ്രൂണഹത്യ അനുകൂല മുദ്രാവാക്യം മുഴക്കികൊണ്ടായിരുന്നു സ്ത്രീയുടെയും കൂട്ടരുടെയും അതിക്രമം.

“റൈസ് അപ് 4 അബോർഷൻ റൈറ്റ്സ്” എന്ന അബോർഷൻ അനുകൂല സംഘടനയിൽ പ്രവർത്തിക്കുന്നവർ ധരിക്കുന്ന തരത്തിലുള്ള തലയിൽ ധരിക്കുന്ന ഹാൻഡ് കർച്ചീഫ് പോലെയുള്ള ബാനറുകളും ധരിച്ചു കൊണ്ടായിരുന്നു കത്തോലിക്ക പള്ളിയിലെ അതിക്രമം.

“ഗർഭഛിദ്ര നിയമസാധുതയുള്ള വിധി അട്ടിമറിക്കുകയോ? നരകം, ഇല്ല! എന്നലറികൊണ്ടായിരുന്നു ഏതാണ്ട് പൂർണ്ണമായും നഗ്നയായ സ്ത്രീ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് നിന്നത്. മറ്റ് രണ്ട് സ്ത്രീകളും ഇവർക്ക് ഒപ്പമുണ്ടായിരിരുന്നു. പ്രതിഷേധക്കാരെ പുറത്തേക്ക് കൊണ്ടുപോകുമ്പോൾ മറ്റൊരു വ്യക്തി “ഭ്രൂണഹത്യയിൽ കുഞ്ഞുങ്ങളെ കൊല്ലുന്നു” എന്ന പ്രോലൈഫ് മുദ്രാവാക്യം ഉറക്കെ വിളിച്ച് പറയുന്നുണ്ടായിരുന്നു.

പ്രമുഖ സുവിശേഷകൻ ജോയൽ ഓസ്റ്റിന്റെ ചുമതലയിലുള്ള ഹൂസ്റ്റണിലെ ലേക് വുഡ് സഭയിലും ആരാധയ്ക്കിടെ മൂന്നു സ്ത്രീകൾ വസ്ത്രങ്ങൾ ഉരിഞ്ഞ് അടിവസ്ത്രം മാത്രം ധരിച്ച് ഗർഭഛിദ്ര നിയമ പരിഷ്കരണത്തിനെതിരെ പ്രതിഷേധിച്ചിരുന്നു.

ഗർഭഛിദ്രം മാരകമായ പാപമാണെന്ന സഭാപ്രബോധനത്തിന്റെ പേരിൽ ക്രിസ്ത്യൻ ദൈവാലയങ്ങൾ ലക്ഷ്യമാക്കി അബോർഷൻ അനുകൂലികൾ നടത്തുന്ന അക്രമങ്ങളുടെ പട്ടികയിലെ ഏറ്റവും ഒടുവിലത്തെ സംഭവമാണിത്. അമേരിക്കയിൽ അബോർഷൻ നിയമപരമാക്കിയ റോയ് വി. വേഡ് കേസിന്റെ വിധി അട്ടിമറിക്കുവാനുള്ള സാധ്യതകൾ നിലനിൽക്കുന്നതിനാൽ സുപ്രീം കോടതി ജഡ്ജിമാരെ ഭീഷണിപ്പെടുത്തുക തുടങ്ങി അക്രമാസക്തമായ പ്രതിഷേധങ്ങളാണ് അബോർഷൻ അനുകൂലികൾ നടത്തിവരുന്നതെന്നു ആരോപണമുണ്ടായിരിന്നു.

You might also like