ക്രിസ്ത്യന്‍ രാജ്യമായ ഓസ്‌ട്രേലിയയിൽ വിശ്വാസികളുടെ എണ്ണം കുറയുന്നു

0

ഓസ്‌ട്രേലിയയില്‍ ഏറ്റവുമധികമുള്ളത് ക്രിസ്ത്യന്‍ മതവിഭാഗമാണ്. രാജ്യത്തെ ജനസംഖ്യയുടെ 43.9 ശതമാനമാണ് ക്രിസ്ത്യന്‍ മതത്തില്‍ വിശ്വസിക്കുന്നവര്‍. ബാക്കിയുള്ളവർ മതങ്ങളിൽ വിശ്വാസമില്ലാത്തവരും മറ്റ്‌ മതസ്തരുമാണ്‌‌.

എന്നാല്‍, കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ക്രിസ്ത്യാനികളുടെ എണ്ണത്തില്‍ എട്ടു ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2016ലെ സെന്‍സസ് പ്രകാരം 52.1 ശതമാനമായിരുന്നു ക്രിസ്ത്യന്‍ മതവിശ്വാസികള്‍ എങ്കിൽ 2011ലെ സെന്‍സസില്‍ ഇത് 61.1 ശതമാനമായിരുന്നു.

മുന്‍ സെന്‍സസുകളെല്ലാം പോലെ, ക്രിസ്തുമത വിശ്വാസികളില്‍ കൂടുതലും കത്തോലിക്കാ വിശ്വാസികളാണ്. ആകെ ജനസംഖ്യയുടെ 20 ശതമാനമാണ് കത്തോലിക്കര്‍. ആംഗ്ലിക്കന്‍ വിശ്വാസികള്‍ 9.8 ശതമാനമാണ്.

ക്രിസ്ത്യാനികളുടെ എണ്ണം കുറയുമ്പോള്‍, ഏറ്റവും വേഗത്തില്‍ കൂടുന്നത് മതമില്ലാത്തവരാണ്. രാജ്യത്തെ ജനസംഖ്യയുടെ 38.9 ശതമാനവും മതമില്ലാത്തവര്‍ എന്നാണ് സെന്‍സസില്‍ രേഖപ്പെടുത്തിയത്. 2011ല്‍ 22.3% പേരും, 2016ല്‍ 30.1 ശതമാനം പേരുമായിരുന്നു മതമില്ലാത്തവര്‍. ഇതാണ് 39 ശതമാനത്തോളമായി ഉയര്‍ന്നത്.

അപ്പോൾ തന്നെ കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് ഹിന്ദുമത വിശ്വാസികളുടെ എണ്ണത്തിൽ വലിയ വര്‍ദ്ധനവുണ്ടായി. 6,84,002 പേരാണ് രാജ്യത്ത് ഹിന്ദു മതവിശ്വാസികള്‍ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ ജനസംഖ്യയുടെ 2.7 ശതമാനമാണ് ഇത്. ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്ന 8,13,392 പേരാണ് രാജ്യത്തുള്ളത്. ആകെ ജനസംഖ്യയുടെ 3.2 ശതമാനമാണ് ഇത്. കഴിഞ്ഞ സെന്‍സസില്‍ 2.6 ശതമാനമായിരുന്നു മുസ്ലീം ജനസംഖ്യ.

1901ല്‍ ഓസ്‌ട്രേലിയയിലെ ആദ്യ സെന്‍സസ് നടന്നപ്പോള്‍ 99 ശതമാനവും ക്രിസ്ത്യന്‍ മതവിശ്വാസികളായിരുന്നു. 40% ആംഗ്ലിക്കന്‍, 23% കത്തോലിക്ക, 34% മറ്റു ക്രിസ്ത്യന്‍ വിഭാഗങ്ങൾ എന്നായിരുന്നു അന്നത്തെ കണക്കുകള്‍.

You might also like