പ്രാർത്ഥന ഭരണഘടനാപരമായ അവകാശമെന്ന് യു എസ്സ്‌ സുപ്രീം കോടതി

0

വാഷിംഗ്ടൺ: കളിക്കളത്തിൽ പ്രാർത്ഥിച്ചതിനു വാഷിംഗ്ടൺ സ്റ്റേറ്റിലെ ഒരുഹൈസ്കൂളിൽ നിന്ന് ഫുട്ബോൾ കൊച്ചിനെ ഏഴുവർഷമായി ജോലിയിൽനിന്ന് വിലക്കിയ കേസിൽ യുഎസ് സുപ്രീം കോടതി കോച്ചിന് അനുകൂലമായി വിധിപ്രസ്താവിച്ചു.

ഫുട്ബോൾ കോച്ച് ആയിരുന്ന ജോസഫ്‌ കെന്നഡിയോട് കളിക്കളത്തിൽ പ്രാർത്ഥിക്കാൻ പാടില്ലെന്ന് സ്കൂൾ അധികാരികൾ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു. തുടർന്ന് ജോലിയിൽ നിന്ന് ലീവിന് വിട്ട അദ്ദേഹത്തിന്റെ തൊഴിൽ കരാർ പുതുക്കാൻ സ്കൂൾ അധികാരികൾ തയ്യാറായില്ല. ഈ സാഹചര്യത്തിൽ നൽകിയ കേസ്സാണ് ആറു വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ അനുകൂലവിധി നേടിയത്.

മതപരമായ അവകാശം ഭരണഘടന നൽകുന്നു എന്നും പ്രാർത്ഥിക്കുവാൻ സ്വാതന്ത്ര്യമുണ്ടെന്നും കോടതി വിധിച്ചു. സ്കൂൾ അധികൃതരുടെ നടപടി സ്റ്റേറ്റിനു സഭയോടുള്ള സമീപനത്തിനു വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. പ്രാർത്ഥന തന്റെ ഭരണഘടനാപരമായ അവകാശമാണെന്ന കന്നഡിയുടെ വാദം കോടതി ശരിവക്കുകയായിരുന്നു. പ്രാർത്ഥിക്കുന്ന ഫുട്ബോൾ കോച്ച് വിജയിച്ചു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ഇതു റിപ്പോർട്ടു ചെയ്തത്.

You might also like