പാസ്റ്റർ. വർഗീസ് ചെറിയാന്റെ സഹധർമിണി സിസ്റ്റർ. ഇപ്സിതയ്ക്കായ് പ്രാർത്ഥിക്കുക

0

ഒറീസയിൽ കർത്തൃശുശ്രുഷയിൽ ആയിരിക്കുന്ന പാസ്റ്റർ. വർഗീസ് ചെറിയാന്റെ സഹധർമിണി സിസ്റ്റർ. ഇപ്സിത ശാരീരീകമായ് രോഗം ബാധിച്ച് ബിലീവേഴ്‌സ് മെഡിക്കൽ കോളജിൽ കഴിഞ്ഞ ഒരാഴ്ചയായി അഡ്മിറ്റായിരിക്കുന്നു.

കഴിഞ്ഞ ചില ആഴ്ചകളായി ശരീരത്തിന് നീർക്കെട്ടും ക്ഷീണവുമായി വിശാഖപട്ടണത്ത് അഡ്മിറ്റായിരുന്നു, രോഗം കുറയാത്തതിനാൽ കഴിഞ്ഞ ആഴ്ചയാണ് തിരുവല്ലായിൽ കൊണ്ടുവന്നത്. പ്രീയ സഹോദരി കിഡ്നി സംബന്ധമായ രോഗത്താലാണ് ഭാരപ്പെടുന്നത്.

കഴിഞ്ഞ 23 വർഷത്തിലധികമായി ഒറിസയിൽ പ്രവർത്തിക്കുന്ന പാസ്റ്റർ.വർഗ്ഗീസ് ചെറിയാൻ സഭകളുടെ ഉത്തരവാദത്വവും ഓർഫനേജിന്റെ പ്രവർത്തനങ്ങളും മറ്റും നടത്തിവരുന്നു. ഇരുവരേയും പ്രാർത്ഥനയിൽ ഓർക്കുക.

You might also like