ഓസ്ട്രേലിയൻ ക്യാപ്പിറ്റൽ റ്റെറിട്ടറിയിൽ പുതിയ പെട്രോൾ ഡീസൽ കാറുകൾ നിരോധിക്കുന്നു

0

ക്യാൻബറ: ഓസ്ട്രേലിയൻ ക്യാപ്പിറ്റൽ റ്റെറിട്ടറിയിൽ പുതിയ പെട്രോൾ ഡീസൽ കാറുകളുടെ വിൽപ്പന നിരോധിക്കുന്നു. 2035 മുതൽ ഈ നിരോധനം പ്രാബല്യത്തിൽ വരുമെന്ന് റ്റെറിട്ടറി സർക്കാർ വ്യക്തമാക്കി. കാർബൺ വികരണം കുറക്കാനുള്ള നടപടികളുടെ ഭാഗമായാണ്‌ ഇത്‌. ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങൾ നിരോധിക്കുന്ന ഓസ്ട്രേലിയിലെ ആദ്യത്തെ പ്രദേശം ആവുകയാണ് ഇതോടെ ക്യാപ്പിറ്റൽ റ്റെറിട്ടറി.

പുതിയ കാറുകൾക്കും ബൈക്കുകൾക്കും ചെറു ട്രക്കുകൾക്കും മാത്രമാകും നിരോധനമെന്നും, 2035-നുമുമ്പ് പെട്രോൾ ഡീസൽ വാഹനങ്ങൾ വാങ്ങിയവരെ അത് ബാധിക്കില്ല എന്നും എസിറ്റി അറ്റോണി ജനറൽ ഷൈൻ റാറ്റൻബറി പറഞ്ഞു. 2030ഓടെ റ്റെറിറ്ററിയിലെ ചെറു വാഹനങ്ങളിൽ തൊണ്ണൂറുശതമാനവും ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റാനാണ് പദ്ധതി. ഇലക്ട്രിക് കാറുകൾ വാങ്ങുന്നവർക്ക് 15,000 ഡോളർ വരെ പലിശരഹിത വായ്പയും ആദ്യമായി സീറോ എമിഷൻ വാഹനങ്ങൾ വാങ്ങുന്നവർക്ക് നികുതി ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്‌.

You might also like