ഓസ്ട്രേലിയയിലെ വിദേശ നിക്ഷേപത്തിനുള്ള ഫീസ് ഇരട്ടിയാകുന്നു

0

ഓസ്ട്രേലിയയിലെ വിദേശ നിക്ഷേപത്തിനുള്ള ഫീസ് ഇരട്ടിയാകുന്നു. ഗാർഹിക മേഖലയിലും ബിസിനസ് രംഗത്തും നിക്ഷേപിക്കുന്ന വിദേശികൾക്ക് ഇനി ഇരട്ടിഫീസ്‌ നൽകേണ്ടി വരും.

ബ്രിസ്ബൈനിൽ നടന്ന ജനറൽ സംസ്ഥാന സെക്രട്ടറി ട്രഷറർ മാരുടെ യോഗത്തിനു ശേഷമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 75000 ഡോളറിൽ താഴെ വിലയുള്ള താമസസ്ഥലങ്ങൾ ഫാമുകൾ അല്ലെങ്കിൽ ബിസിനസ്സുകൾക്കുള്ള ഫീസ് 2000 ഡോളർ നിന്നും 4000 ഡോളറായി ഉയരും. വീടുകൾ അല്ലെങ്കിൽ മറ്റു താമസസ്ഥലങ്ങൾ ഫാമുകൾ ബിസിനസുകൾ എന്നിവയുടെ പരമാവധി ഫീസ് അഞ്ച് ലക്ഷം ഡോളറിൽ നിന്ന് ഒരു മില്യൺ ഡോളറായി ഉയരുന്നതാണ്.

ലേബർ പാർട്ടിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു വിദേശ നിക്ഷേപത്തിനുള്ള ഫീസ് ഉയർത്തുക എന്നത്. 445 മില്യൺ ഡോളർ രാജ്യത്തിനിതിലൂടെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്‌ ഫെഡറൽ ബജറ്റിന്റെ അടിത്തറ മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. ഇങ്ങനെ സമാഹരിക്കുന്ന പണം സർക്കാരിന്റെ ഹൗസിംഗ് പോളിസികൾക്ക് പ്രത്യേകിച്ച് ഹെൽപ്പ്‌ ടു ബൈ പദ്ധതിക്കുള്ള ധന സഹായം നൽകുന്നതിനായി ഉപയോഗിക്കുമെന്നും ഫെഡറൽ ട്രഷറർ ജിം ചാമേഴ്സ്‌ പറഞ്ഞു.

You might also like