ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ പാമ്പാക്കുട സെന്റർ പി വൈ പി എ , സൺഡേസ്കൂൾ &സോദരി സമാജം പ്രവർത്തന ഉദ്ഘാടനം

0

പാമ്പക്കുട: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ പാമ്പാക്കുട സെൻ്റർ പി വൈ പി എ , സൺഡേസ്കൂൾ & സോദരി സമാജം പ്രവർത്തന ഉദ്ഘാടനം ഓഗസ്റ്റ് മാസം ഏഴാം തീയതി ഞായറാഴ്ച ഉച്ചയ്ക്കുശേഷം 2. 30ന് ഐപിസി ഊരമന ഹെബ്രോൺ പ്രയർ ചർച്ചിൽ വച്ച് സെന്റർ പ്രസിഡൻറ് പാസ്റ്റർ റ്റി.റ്റി.തോമസ് ഉദ്ഘാടനം നിർവഹിക്കും.

തുടർന്നു നടക്കുന്ന മീറ്റിങ്ങിൽ ഡോക്ടർ സജി കുമാർ മീഡിയ & മി(Media&Me) എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സുകൾ നയിക്കും. 2022 -2023ലെ പ്രവർത്തന പദ്ധതി പാസ്റ്റർ രെഞ്ചു മാത്യു അവതരിപ്പിക്കുകയും ചെയ്യും.

You might also like