മഹാരാഷ്ട്രയിൽ മതപരിവർത്തന ശ്രമമാരോപിച്ച്‌ സുവിശേഷകർക്ക്‌ അക്രമവും‌ അറസ്റ്റും

0

പാൽഘർ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ ദഹാനുവിൽ ആദിവാസി യുവതിയെ നിർബന്ധിച്ച് ക്രിസ്തുമതത്തിലേക്ക് മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചു എന്നാരോപിച്ച് നാല് പേർക്കെതിരെ കേസെടുത്തതായി പോലീസ് ഉദ്യോഗസ്ഥർ ശനിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

സരാവലിയിലെ തലവപദയിൽ താമസിക്കുന്ന ആദിവാസി സഹോദരിയുടെ വീട്ടിൽ പ്രാർത്ഥിക്കാൻ പോയ സുവിശേഷ വേലക്കാരായ ക്ലാമന്റ് ബൈല (37), കരിയമ്മ ഫിലിപ്പ് (53), പിങ്കി കൗർ ശർമ്മ (36), പരശുറാം ഷിംഗദ (24), എന്നിവരെ ഒരു കൂട്ടം സുവിശേഷ വിരോധികൾ അക്രമിച്ച ശേഷം പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

ക്രിസ്ത്യാനിയായാൽ കഷ്ടപ്പാടുകൾ മാറുമെന്നു പറഞ്ഞു, ക്രിസ്തുമതം സ്വീകരിക്കാൻ ആവശ്യപ്പെട്ടു എന്നും മതപരിവർത്തനത്തിന് പണം വാഗ്ദാനം ചെയ്തു തുടങ്ങിയ ആരോപണങ്ങളാണ് ഇവർക്കെതിരെ ഉന്നയിച്ചിരിക്കുന്നത്‌.

മതവികാരം വ്രണപ്പെടുത്തി, വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തി, ഭവനത്തിൽ അതിക്രമിച്ച് കയറി എന്നീ വകുപ്പുകൾ ചേർത്തതാണ് പോലീസ് കേസെടുത്തിട്ടുള്ളത്.

You might also like