ബൈഡന്റെ സ്വാതന്ത്ര്യദിന ആശംസ: ഇന്ത്യ-യു എസ് ബന്ധം ദൃഢം, പങ്കാളിത്തം അനിവാര്യം

0

അമേരിക്കയും ഇന്ത്യയും വേർപെടുത്താൻ കഴിയാത്ത പങ്കാളികളാണെന്നു അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രസ്താവിച്ചു. ഇന്ത്യൻ സ്വാതന്ത്യത്തിന്റെ 75ആം വാർഷികത്തിൽ ആശംസകൾ അർപ്പിക്കുകയായിരുന്നു ബൈഡൻ. ‘മഹാത്മാ ഗാന്ധിയുടെ സത്യവും അഹിംസയും ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ യാത്രയിൽ ഇന്ത്യൻ ജനതയോടൊപ്പം അമേരിക്കയും ചേരുന്നു,” അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

“ഇന്ത്യയും അമേരിക്കയും തമ്മിലുള്ളത് അനിവാര്യ പങ്കാളിത്തമാണ്. നിയമവാഴ്ചയിലും മാനവ സ്വാതന്ത്ര്യവും അന്തസും ഉയർത്തിപ്പിടിക്കുന്നതിലും നമുക്കുള്ള പ്രതിബദ്ധതയിൽ ഉറച്ചതാണ് അത്. “ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലും അഗാധമായ ബന്ധങ്ങളുണ്ട്. യു എസിലെ ഇന്ത്യൻ സമൂഹത്തിനു അഭിവാദ്യം. ഊർജസ്വലമായ ഈ സമൂഹം യു എസിനെ കൂടുതൽ നവീനവും ശക്തവുമായ രാഷ്ട്രമാക്കുന്നതിൽ പങ്കു വഹിച്ചു” അദ്ദേഹം കൂട്ടിച്ചേർത്തു.

“വരും വർഷങ്ങളിൽ നമ്മുടെ ജനാധിപത്യ രാജ്യങ്ങൾ ഒന്നായി നിന്ന് നിയമ പാലനത്തെ സഹായിക്കുകയും കൂടുതൽ സമാധാനം സാധ്യമാക്കുകയും ചെയ്യുമെന്ന് ഞാൻ പ്രത്യാശിക്കുന്നു. “നമ്മുടെ ജനതകൾക്കു പുരോഗതിയും സുരക്ഷയും ഉണ്ടാവട്ടെ. കൂടുതൽ സ്വതന്ത്രമായ ഇൻഡോ-പസിഫിക് സാധ്യമാക്കാൻ നമുക്ക് കഴിയട്ടെ. ലോകത്തെ നേരിടുന്ന വെല്ലുവിളികളെ ഒന്നിച്ചു നിന്നു നേരിടാൻ നമുക്ക് കഴിയുമെന്നു പ്രത്യാശിക്കുന്നു” അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

You might also like