കാൻബറ വിമാനത്താവളത്തിൽ ഒന്നിലധികം തവണ വെടിവയ്പ്പ്‌, യാത്രക്കാരെ ഒഴിപ്പിച്ചു

0

ഇന്നലെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് കാൻബറ വിമാനത്താവളത്തിൽ വെടിവയ്പ്പ് നടന്നതായി പോലീസ് വ്യകതമാക്കി. സംഭവസ്ഥലത്ത് നിന്ന് 63 കാരനായ ഒരാളെ ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് അറസ്റ്റ് ചെയ്തുവെന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇയാളെ മാനസികാരോഗ്യ വിലയിരുത്തലിന് വിധേയനാകും. പോലീസ് കസ്റ്റഡിയിലുള്ളയാൾ മാത്രമാണ് സംഭവത്തിന് ഉത്തരവാദിയെന്ന് കരുതുന്നതായി ACT പോലീസ് പറഞ്ഞു.

ഞായർ ഉച്ചകഴിഞ്ഞ് ഏകദേശം 1.30 ഓടെയാണ് സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതെന്നും പോലീസ് വ്യക്തമാക്കി. ആർക്കും പരിക്കേറ്റിട്ടില്ല എന്നാണ് റിപ്പോർട്ട്. ചെക്ക് ഇൻ കൗണ്ടറിന് സമീപത്ത് പല തവണ വെടിവയ്പ്പ് നടന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

ഉച്ചയ്ക്ക് 1:20 ഓടെ അലി റാച്ചിദ് അമ്മൂൻ വിമാനത്താവളത്തിലെത്തി ഒന്നാം നിലയിലെ ചെക്ക്-ഇൻ ഡെസ്‌ക്കുകൾക്ക് സമീപമുള്ള ചില സീറ്റുകളിൽ ഇരുന്ന ശേഷം ഉച്ചയ്ക്ക് 1:25 ഓടെ, അയാൾ ഒരു തോക്ക് വലിച്ചെടുക്കുകയും കെട്ടിടത്തിന്റെ ജനാലകളിൽ നിരവധി വെടിയുതിർക്കുകയും ചെയ്തുവെന്ന് പോലീസ്‌ പറഞ്ഞു. എയർപോർട്ട് ടെർമിനലിനുള്ളിൽ നിലയുറപ്പിച്ച ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് ഉദ്യോഗസ്ഥർ അമ്മൂണിനെ സാഹസീകമായി പിടികൂടുകയായിരുന്നു.

ACT പോലീസും AFP എയർപോർട്ട് പോലീസും ചേർന്ന് പ്രദേശം സുരക്ഷിതമാക്കാൻ സഹകരിച്ച് പ്രവർത്തിക്കുകയും വിമാനത്താവളം ഒഴിപ്പിക്കുകയും വിമാനങ്ങൾ ഏകദേശം മൂന്ന് മണിക്കൂറോളം നിലത്തിറക്കുകയും ചെയ്തു. മിസ്റ്റർ അമ്മൂൺ തനിച്ചാണ് പ്രവർത്തിക്കുന്നതെന്ന് സ്ഥിരീകരിക്കുകയും ചെയ്തതിനാൽ എയർപോർട്ട് വൈകുന്നേരം 5:00 മണിയോടെ സാധാരണ പ്രവർത്തനത്തിലേക്ക് മടങ്ങി, താമസിയാതെ വിമാനങ്ങൾ പുനരാരംഭിച്ചു.

You might also like