മതപരിവർത്തനം ആരോപിച്ച കേസിൽ നേപ്പാൾ പാസ്റ്ററുടെ ശിക്ഷ ഒരു വർഷമായി കുറച്ചു
കാഠ്മണ്ടു: നേപ്പാളിൽ ഹിന്ദുക്കളെ ക്രിസ്ത്യാനികളാക്കുവാൻ ശ്രമിച്ചു എന്നാരോപിച്ച കേസിൽ രണ്ടു വർഷം ജയിൽ ശിക്ഷ വിധിക്കപ്പെട്ട പാസ്റ്ററുടെ ശിക്ഷാ കാലാവധി ഒരു വർഷമാക്കി.
2020 മാർച്ചിലാണ് പാസ്റ്ററെ ആദ്യം കസ്റ്റഡിയിലെടുത്തത്. അടുത്ത മാസം ജാമ്യത്തിൽ വിട്ടയച്ചുവെങ്കിലും അതേ ദിവസം തന്നെ വീണ്ടും അറസ്റ്റു ചെയ്യപ്പെടുകയും “മതവികാരങ്ങളെ പ്രകോപിപ്പിക്കുന്നത്”, “നേപ്പാളിലെ മതപരിവർത്തന വിരുദ്ധ നിയമങ്ങൾ പ്രകാരം മതപരിവർത്തനം നടത്താൻ ശ്രമിച്ചു” എന്നീ കുറ്റങ്ങൾ ചുമത്തുകയും ചെയ്തു. പാസ്റ്റർ കേശവ് 2020 മെയ് മാസത്തിൽ ജാമ്യം നേടിയെങ്കിലും ആ വർഷം ജൂണിൽ ജാമ്യത്തിൽ പുറത്തിറങ്ങുന്നതിന് മുമ്പ് മൂന്നാം തവണയും അറസ്റ്റ് ചെയ്യപ്പെട്ടു.
2021 നവംബറിൽ, മതപരിവർത്തനത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തി (2018 ഓഗസ്റ്റിൽ നടപ്പിലാക്കിയ മതപരിവർത്തന വിരുദ്ധ നിയമങ്ങൾ പ്രകാരം മതപരിവർത്തനത്തിന് ശിക്ഷിക്കപ്പെട്ട ആദ്യത്തെ വ്യക്തിയായി) രണ്ട് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു. 2018 ഡിസംബറിൽ അദ്ദേഹത്തിന് ജാമ്യം ലഭിച്ചു. പിന്നീട് കോടതി വിധിയ്ക്കെതിരെ പാസ്റ്ററുടെ അഭിഭാഷകൻ ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു. ഇതേത്തുടർന്നുള്ള വാദത്തിനുശേഷമാണ് ശിക്ഷ ഒരു വർഷമാക്കി കുറച്ചത്.
പാസ്റ്റർ കേശവ് ആരെയും നിർബന്ധിച്ച് മതപരിവർത്തനം ചെയ്തിട്ടില്ലെന്നും രാജ്യത്തെ നിയമ വ്യവസ്ഥിതിയ്ക്കുള്ളിൽ നിന്നുകൊണ്ട് തന്റെ ശുശ്രൂഷകൾ ചെയ്തെടുക്കുകയായിരുന്നുവെന്ന് അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
81.3% ഹിന്ദുക്കളുള്ള നേപ്പാളിൽ 1.4 ശതമാനം മാത്രമാണ് ക്രൈസ്തവരുള്ളത്, ബാക്കിയുള്ളവർ ബുദ്ധമതക്കാരും, മുസ്ളീങ്ങളുമാണ്. അടുത്ത കാലത്തായി ക്രൈസ്തവർക്കെതിരായി രാജ്യത്ത് ഹിന്ദു യാഥാസ്ഥിതികരുടെ നേതൃത്വത്തിൽ കടന്നാക്രമണങ്ങൾ വർദ്ധിച്ചു വരികയാണ്. മതപ ക്രൈസ്തവ പീഢനങ്ങളിൽ ലോകത്ത് നേപ്പാളിന് 48-ാം സ്ഥാനമാണുള്ളത്.