പെന്തെക്കോസ്ത് യുവജന സംഘടനയുടെ (PYPA) പ്രവർത്തനങ്ങൾ അഭിനന്ദനാർഹം: മന്ത്രി വീണാ ജോർജ്

0

കുമ്പനാട് : കുമ്പനാട് സെന്റർ പി വൈ പി എ യുടെ 2022-2025 വർഷങ്ങളിലെ ചാരിറ്റി പ്രവത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയാരുന്നു ബഹു. ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ്.

പ്രസിഡന്റ് ജസ്റ്റിൻ നെടുവേലിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കുമ്പനാട് സെന്റർ അസ്സോസിയേറ്റ് മിനിസ്റ്റർ പാസ്റ്റർ റ്റി. ജെ എബ്രഹാം പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനവും, സെന്റർ സെക്രട്ടറി പാസ്റ്റർ റെജിമോൻ ജേക്കബ് പുതിയ ഭരണസമിതിയെ അനുഗ്രഹിച്ചു പ്രാർത്ഥിക്കുകയും ചെയ്തു. പി വൈ പി എ സെന്റർ ക്വയറിനൊപ്പം ഡോ. ബ്ലെസ്സൻ മേമന സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

പ്രസ്തുത സമ്മേളനത്തിൽ നൂറിലധികം വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായവും, ഉന്നത വിജയം നേടിയ 10, +2 വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു. സെക്രട്ടറി ഇവാ കാലേബ് ജീ ജോർജ് അടുത്ത മൂന്നു വർഷത്തേക്കുള്ള പ്രവർത്തന പദ്ധതികൾ വിശദീകരിച്ചു. വൈസ് പ്രസിഡന്റ്‌ ഇവാ സുമിത് ജേക്കബ് സ്വാഗതവും, പബ്ലിസിറ്റി കൺവീനർ ആൽബർട്ട് സുരേഷ് നന്ദിയും അറിയിച്ചു.

ജിനോയ് ജോൺ, ഇവാ ബ്ലെസ്സൺ തോമസ്, റിച്ചി മാത്യു, ജിനു രാജൻ, ജെമി ജെ. മാത്യു, പാസ്റ്റർ സാം പനച്ചയിൽ, പാസ്റ്റർ ബിനു കൊന്നപ്പാറ, ജോൺ മാത്യു, ജേക്കബ് തോമസ്, സ്റ്റാർലാ ലൂക്ക്, പാസ്റ്റർ ബ്ലെസ്സൻ കുഴിക്കാലാ, പാസ്റ്റർ ഷിനു വർഗീസ്,പാസ്റ്റർ സന്തോഷ്‌ ജോർജ്, ഇവാ മോൻസി പി മാമൻ, ബിബിൻ കല്ലുങ്കൽ, ജിൻസൺ ചാക്കോ, സുബിൻ ആലഞ്ചേരി, ജോജി റ്റി മാത്യു, സാലമ്മ വർക്കി എന്നിവർ പ്രസംഗിച്ചു. കൂടാതെ സെന്ററിലുള്ള അനുഗ്രഹീത ദൈവദാസന്മാർ, കമ്മിറ്റി അംഗങ്ങൾ എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

You might also like