അസ്സെംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് ക്രൈസ്റ്റ് അംബാസിഡിഡേഴ്സിന് പുതിയ ഭരണസമിതി

0

പുനലൂർ അസ്സെംബ്ലിസ് ഓഫ് ഗോഡ്‌ ആസ്ഥാനത്തു നടന്ന തിരഞ്ഞെടുപ്പിൽ അസ്സെംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ടിന്റെ പുത്രിക സംഘടനയായ ക്രൈസ്റ്റ് അംബാസിഡേഴ്സിന് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു.

പ്രസിഡന്റ് ആയി പാസ്റ്റർ ജോസ്‌ ടി ജോർജിനെയും, വൈസ് പ്രസിഡന്റ് ആയി പാസ്റ്റർ അജീഷ് ക്രിസ്റ്റഫറിനെയും തിരഞ്ഞടുത്തു. സെക്രട്ടറിയായി പാസ്റ്റർ ഷിൻസ് പി ടി, ജോയിന്റ് സെക്രട്ടറിയായി ബ്രദർ ബിനിഷ് ബി പി, ട്രഷറർ ആയി പാസ്റ്റർ ജെ എം രാജേഷ് എന്നിവരെയും, ഇവാഞ്ചലിസ്സം കൺവീനർ ആയി പാസ്റ്റർ സിജു മാത്യു, ചാരിറ്റി കൺവീനർ ആയി ബ്രദർ ജോയൽ മാത്യു എന്നിവരെയും തിരഞ്ഞെടുത്തു.

2 വർഷമാണ് കമ്മിറ്റിയുടെ കാലാവധി. 2022 – 2024 വർഷത്തേക്കുള്ള കമ്മിറ്റിയെയാണ് ഇപ്പോൾ തിരഞ്ഞെടുത്തത്. അസ്സെംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പുകൾക്ക് നേതൃത്വം നൽകി.

You might also like