സിറിയയിൽ 90% ജനങ്ങളും പട്ടിണിയിലെന്ന് അപ്പസ്തോലിക പ്രതിനിധി

0

ഡമാസ്ക്കസ്: പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യമായ സിറിയയില്‍ അറബ് വസന്തത്തിന്റെ ചുവടുപിടിച്ച് പൊട്ടിപ്പുറപ്പെട്ട ആഭ്യന്തരയുദ്ധം പത്തുവര്‍ഷത്തിലേറെയായി തുടരുകയും, പട്ടിണി വ്യപകമാവുകയും ചെയ്ത സാഹചര്യത്തില്‍ സിറിയന്‍ ജനതയുടെ പ്രതീക്ഷ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് സിറിയയിലെ അപ്പസ്തോലിക പ്രതിനിധി. ചെറുപ്പക്കാര്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ മരിക്കുന്നത് കണ്ട താന്‍ ഇപ്പോള്‍ കാണുന്നത് ജനങ്ങളുടെ പ്രതീക്ഷ മരിക്കുന്നതാണെന്നു അപ്പസ്തോലിക പ്രതിനിധി ഒരഭിമുഖത്തില്‍ പറഞ്ഞു.

വടക്കന്‍ സിറിയയില്‍ ഇപ്പോഴും ബോംബുകള്‍ പതിച്ചു കൊണ്ടിരിക്കുകയാണെന്നും, പട്ടിണിയാകുന്ന മറ്റൊരു നിശബ്ദ ബോംബും പൊട്ടിത്തുടങ്ങിയിട്ടുണ്ടെന്നും, രാജ്യത്തെ 90% ആളുകളും പട്ടിണിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിറിയയിലെ പ്രതിസന്ധി ലോകത്തെ ഏറ്റവും ഗുരുതരമായ പ്രതിസന്ധിയായി തുടരുകയാണെന്നു അന്താരാഷ്ട്ര നിരീക്ഷകര്‍ പറയുന്നത്‌. നാശനഷ്ടങ്ങള്‍, മാനുഷിക ആവശ്യങ്ങളുടെ വര്‍ദ്ധനവ്, സാമൂഹികവും സാമ്പത്തികവുമായ തകര്‍ച്ച, പട്ടിണിയും ക്ഷാമവും അടക്കം വിവിധ പ്രതിസന്ധികള്‍ ഏറ്റവും ഉയര്‍ന്ന നിലയിലാണെന്നും, ഈ സാഹചര്യത്തില്‍ ആളുകള്‍ക്ക് ശാരീരികവും, ആത്മീയവുമായ സൗഖ്യം നല്‍കുവാന്‍ പ്രാർത്ഥന ആവശ്യമാണ്‌.

നല്ല സമരിയാക്കാരന്റെ ഉപമയിലെ കവര്‍ച്ചക്കും, ക്രൂര മര്‍ദ്ദനത്തിനും ഇരയായ മനുഷ്യനേപ്പോലെയാണ് സിറിയയുടെ ഇപ്പോഴത്തെ അവസ്ഥയെന്നും എന്നാല്‍ ദൈവം സിറിയയെ കൈവിട്ടിട്ടില്ലെന്നും സഭാ നേതാക്കൾ പറഞ്ഞു. രോഗികള്‍ക്കും, വിശക്കുന്നവര്‍ക്കും, മാനസികമായി തളര്‍ന്ന കുട്ടികള്‍ക്കും, അസ്വസ്ഥരായവര്‍ക്കും ഇടയില്‍ ജോലി ചെയ്യുവാന്‍ കഴിയുന്ന നല്ല സമരിയാക്കാരെ സിറിയക്ക് ആവശ്യമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. സിറിയയില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന നൂറിലധികം പേര്‍ ഇതിനകം മരണപ്പെട്ടുകഴിഞ്ഞു.

You might also like