ബ്രിട്ടണിലെ നാണയത്തിലും 2000 രൂപ നോട്ടിലും ഒളിഞ്ഞിരിക്കുന്ന ടാറ്റ; അധികം അറിയാത്ത ചില ടാറ്റ രഹസ്യങ്ങള്‍

0

1868 മുതല്‍ ഇന്ത്യയുടെ വളര്‍ച്ചയില്‍ നട്ടെല്ലായി ടാറ്റ ഗ്രൂപ്പ് എന്നും നിലകൊണ്ടിട്ടുണ്ട്. 154 വര്‍ഷത്തെ വളര്‍ച്ചയില്‍ രാജ്യത്തിന്റെ പുരോ​ഗതിക്കും വിദേശത്തു ടാറ്റ ​ഗ്രൂപ്പ് അതിന്റെ പ്രാധാന്യം തെളിയിച്ചിട്ടുണ്ട്. 1869 ല്‍ ജംഷദ്ജി നസര്‍വാന്‍ജി ടാറ്റ എന്ന 29 കാരനാണ് ഇന്നു കാണുന്ന ടാറ്റയുടെ വളർച്ചയ്ക്ക് വിത്ത് പാകിയത്. 21,000 രൂപയുമായി തുണിമില്ലിൽ തുടങ്ങിയ ടാറ്റ ​ഗ്രൂപ്പിന് ഇന്ന് മണ്ണിലും വിണ്ണിലും തൂണിലും സാന്നിധ്യമുണ്ട്. ഇന്ന് 150 രാജ്യങ്ങളില്‍ 29 പബ്ലിക്ക് ലിസ്റ്റഡ് കമ്പനികളാണ് ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ളത്.

വളർച്ചയുടെ ഓരോ ഘട്ടത്തിലും അധികം ശ്രദ്ധിക്കാത്ത പല സംഭാവനകളും ടാറ്റാ ഗ്രൂപ്പ് രാജ്യത്തിനായി നല്‍കിയിട്ടുണ്ട്.പൊതു ​ഗതാ​ഗതം ഉപയോ​ഗിക്കുന്നവർ ദിവസത്തിൽ ഒരു ടാറ്റാ ബസിലെങ്കിലും യാത്ര ചെയ്തിരിക്കും. കാർ യാത്രയ്ക്ക് നാടെങ്ങും ടാറ്റ കാറുകളും ഉണ്ട്. ഇത്തരത്തിൽ പലരുടെയും ജീവിതത്തിൽ ഓരോ സാഹചര്യങ്ങളിലും ടാറ്റ ഓരോ വഴിയിലൂടെ കടന്നു വരുന്നുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

സാങ്കേതിക വിദ്യ: ഓഹരി വിപണിയിൽ വേ​ഗത്തിൽ നടക്കുന്ന ഇടപാടുകൾക്ക് പിന്നിൽ ടാറ്റയുടെ സാങ്കേതിക വിദ്യയുണ്ട്. ഒരു സെക്കന്റില്‍ 5 ലക്ഷത്തിലധികം ഓര്‍ഡറുകള്‍ അനുവദിക്കുന്ന ലോകത്തിലെ വേഗതയേറിയ ഓഹരി വിപണികളിലൊന്നായ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റേതാണ്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 750 ദശലക്ഷം റീട്ടെയില്‍ അക്കൗണ്ടുകള്‍ക്ക് സേവനം നല്‍കുന്ന കോര്‍ ബാങ്കിംഗ് സംവിധാനം ടാറ്റയുടെ സാങ്കേതിക വിദ്യ ഉപയോ​ഗിച്ചാണ് പ്രവർത്തിക്കുന്നത്. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) നിരീക്ഷണ സംവിധാനങ്ങളും ആദായനികുതി ശേഖരണവും അനലിറ്റിക്സും ടാറ്റയുടെ സേവനങ്ങളാണ്.

സ്റ്റീൽ എന്ന വജ്രായുധം: 1930 കളില്‍ തന്നെ രാജ്യത്ത് ആവശ്യമായ 72 ശതമാനം സ്റ്റീലും ടാറ്റ നിർമിച്ചിരുന്നു. കൊല്‍ക്കത്തയിലെ ഹൗറാ ബ്രിഡ്ജിന്റെ നിര്‍മാണത്തിനായാ 23000 ടൺ സീറ്റാലാണ് ജംഷദ്പൂരിലെ ടാറ്റ പ്ലാന്റില്‍ നിന്ന് എത്തിച്ചത്. പാലത്തിന്റെ 85 ശതമാനം വരുമിത്. ബോയിംഗ്, എയര്‍ബസ് വിമാനങ്ങളുടെ നിര്‍മാണത്തിലെ പ്രധാന ഘടകം നിർമിക്കുന്നത് ടാറ്റ സ്റ്റീലിലാണ്. രാജ്യത്തെ മെട്രോ, ഫ്‌ളൈഓവര്‍, പാലങ്ങള്‍ തുടങ്ങിയി മൂന്നില്‍ രണ്ട് നിര്‍മാണങ്ങളും ടാറ്റ സ്റ്റീല്‍ ഉപയോഗിച്ചാണ് നടക്കുന്നത്. രാജ്യത്ത് നിർമിക്കുന്ന പാസഞ്ചര്‍ കാറുകൾ ആശ്രയിക്കുന്നതും വാണിജ്യ വാഹനങ്ങളുടെ ചെയിസ് നിര്‍മാണത്തിന് ഉപയോ​ഗിക്കുന്നതും ടാറ്റ സ്റ്റീലാണ്.

മറ്റു പ്രത്യേകതകൾ:

  • രാജ്യത്ത് 2000 രൂപയുടെ നോട്ട് അച്ചടിക്കുന്നത്. ടാറ്റ് ഗ്രൂപ്പ് ഡിസൈന്‍ ചെയ്ത ഫാക്ടറിയില്‍ നിന്നാണ്. ബ്രിട്ടണില്‍ പ്രചാരണത്തിലുള്ള 1,2, 5 10 പെന്നി നാണയങ്ങള്‍ ടാറ്റ സ്റ്റീല്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്
  • സൈന്യത്തിനായി കാര്‍ഗില്‍ യുദ്ധ സമയത്തെ പിനക മള്‍ട്ടി ബാരല്‍ റോക്കറ്റ് ലോഞ്ചര്‍ . ആകാശ് ആർമി, എയര്‍ഫോഴ്‌സ് മിസൈല്‍ ലോഞ്ചര്‍, പ്രഹര്‍ മൊബൈല്‍ ലോഞ്ചര്‍ എന്നിവ ടാറ്റ സംഭാവനായാണ്.
  • ഫോര്‍മുല 1 റേസിംഗിനുള്ള അബദുദായിലെ യാസ് മറാന ഗ്രാന്‍ഡ് പ്രിക്‌സ് സര്‍ക്യൂട്ട് നിര്‍മിച്ചത് ടാറ്റയുടെ സഹായത്തോടെയാണ്.
  • ഏഷ്യയിലെ ഏറ്റവും വലിയ ഒപ്റ്റിക്കല്‍ ടെലിസ്‌കോപ്പ്, ലോകത്തിലെ ഏറ്റവും വലിയ മീറ്റര്‍ തരംഗ റേഡിയോ ടെലിസ്‌കോപ്പ് എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ സങ്കീര്‍ണ്ണവും ശക്തവുമായ റേഡിയോ, ഒപ്റ്റിക്കല്‍, സിലിണ്ടര്‍ ടെലിസ്‌കോപ്പുകള്‍ ടാറ്റ രൂപകല്‍പ്പന ചെയ്തതാണ്.
  • ലോകത്തെ ഏറ്റവും ബൃഹത്തായ റിക്ര്യൂട്ട്‌മെന്റായ ഇന്ത്യന്‍ റെയില്‍വെ പരീക്ഷകള്‍ നടത്തുന്നതും ഐഐഎം, ഐഐടി എൻട്രസ് പരീക്ഷകള്‍ നടത്തുന്നതും ടാറ്റയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ്.
  • പാസ്പോർട്ട് എടുക്കുന്നതിന് 60 ദിവസത്തെ കാത്തിരിപ്പ് 6 ദിവസമായി കുറച്ചത് പാസ്‌പോര്‍ട്ട് സേവ കേന്ദ്രത്തിന്റെ പ്രവർത്തനം ടാറ്റ ഏറ്റെടുത്തത് വഴിയാണ്.
  • ഇംഗ്ലണ്ടിലെ ഏറ്റവും വലിയ റെയില്‍ കമ്പനിയായ നാഷണല്‍ റെയില്‍ നെറ്റ് വര്‍ക്കിന് ആവശ്യമായ 95 ശതമാനം സീറ്റിലും ടാറ്റ നല്‍കുന്നു.
  • ലോകത്തിലെ ഏറ്റവും നീളം കൂടിയ ബുര്‍ജ് ഖലീഫ നിര്‍മിക്കാന്‍ ടാറ്റ സ്റ്റീലും തണുപ്പിക്കാന്‍ വോള്‍ട്ടാസുമാണ് ഉപയോഗിക്കുന്നത്.
  • രാജസ്ഥാനിലെ ദ്രവ്യവതി നദിയെ പുനരുജ്ജീവിപ്പിച്ചത് ടാറ്റ ​ഗ്രൂപ്പാണ്. ക്ലീന്‍ ഗംഗ പദ്ധതിയുടെ ഭാ​ഗമായും ടാറ്റ ​ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ട്.
You might also like