ക്രൈസ്തവ വിശ്വാസം സ്വീകരിച്ച 3 ഇമാമുമാർക്ക് ഉഗാണ്ടയിൽ വധഭീഷണി
കമ്പാല: ആഫ്രിക്കൻ രാഷ്ട്രമായ ഉഗാണ്ടയിൽ യേശുക്രിസ്തുവിനെ രക്ഷനും ദൈവവുമായി സ്വീകരിച്ചതിന് ഇസ്ളാമിക മതമൌലികവാദികളിൽനിന്നും 3 ഇമാമുമാർ വധഭീഷണി നേരിടുന്നു.
അടുത്തകാലത്ത് വിശ്വാസത്തിൽ വന്ന തമീർ , സോളമൻ , മൈക്കിൾ എന്നീ ക്രൈസ്തവർക്കാണ് സ്വന്തദേശങ്ങളിൽ നിന്നും വധഭീഷണി ഉള്ളത്. ഇവർ ഏതു നിമിഷവും വധിക്കപ്പെടാൻ സാദ്ധ്യത ഉള്ളതിനാൽ – ഒളിവിലാണ് താമസിക്കുന്നത്.
ഇന്റർനാഷണൽ ക്രിസ്ത്യൻ സംഘടന ഇവർക്കും കുടുംബങ്ങൾക്കും ഭക്ഷണവും മറ്റ് ആവശ്യങ്ങളും ഒരുക്കി നൽകുന്നുണ്ട്. വധഭീഷണിയുടെ നിഴലിൽ കഴിയുന്നതിനാൽ ഇവരുടെ പൂർണ്ണ പേരോ കുടുംബങ്ങളെക്കുറിച്ചുള്ള വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.
തമീർ അടുത്ത കാലത്ത് സ്ഥാനമേറ്റ 4 അംഗ കുടുംബമാണ്. സ്വദേശത്തുനിന്നും ആട്ടി ഓടിക്കപ്പെടുകയും ഇവരുടെ വീട് തകർക്കപ്പെടുകയുമുണ്ടായി. തമീർ ഇപ്പോൾ മറ്റൊരിടത്ത് ഒരു പാസ്റ്ററുടെ വീട്ടിൽ കഴിയുകയാണ്.
സോളമനും സമാനമായ അവസ്ഥയിലാണ്. ഒരു പ്രാദേശിക മോസ്കിൽ അദ്ധ്യാപകനായിരുന്നു ഇദ്ദേഹം. ഖുറാനിൽ നല്ല അറിവുള്ള സോളമൻ യേശുക്രിസിതുവിനെക്കുറിച്ച് കൂടുതൽ അറിയുവാനും പഠിക്കുവാനുമിടയായി.
യോഹന്നാൻ 14:6 ലെ ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു എന്ന ബൈബിൾ വാചകം ഏറെ സ്വാധീനിക്കപ്പെട്ടു. തുടർന്നു ക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചു. സോളമന്റെ കുടുംബവും സുഹൃത്തുക്കളും അപകടപ്പെടുക്കാനുള്ള ശ്രമത്തിലായതിനാൽ ഇപ്പോൾ മറ്റൊരിടത്ത് ഒളിവിൽ കഴിയുകയാണ്.
ഒരു ഇമാമായി സേവനം അനുഷ്ഠിച്ച മൈക്കിൾ ഇപ്പോൾ ക്രിസ്തുവിന്റെ സേവകനായി ത്തീർന്നതിനാലാണ് മുസ്ളീം നേതാക്കൾക്കിടയിൽ ഇദ്ദേഹത്തിനെതിരെ ശത്രുതയുണ്ടായത്.