ഐപിസി ഓസ്ട്രേലിയ റീജിയൺ മാസയോഗം സെപ്റ്റംബർ 17ന്‌

0

മെൽബൺ : ഐപിസി ഓസ്ട്രേലിയ റീജിയന്റെ സെപ്റ്റംബറിലെ മാസയോഗം സെപ്റ്റംബർ 17 ശനിയാഴ്ച്ച വൈകിട്ട് 6.30 മുതൽ 8.30 വരെ (സിഡ്നി മെൽബൺ സമയം ) സൂമിലൂടെ നടക്കും.

ഐപിസി ഓസ്ട്രേലിയ റീജിയൻ പ്രസിഡണ്ട് പാസ്റ്റർ വർഗീസ് ഉണ്ണൂണ്ണി ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്ന മീറ്റിങ്ങിൽ പാസ്റ്റർ ബിജു സി.എക്സ് (കൊച്ചി) പ്രസംഗിക്കുകയും ജോബിൻ ജെയിംസ് & ടോമി ഉണ്ണൂണ്ണി എന്നിവരുടെ നേതൃത്വത്തിൽ ഐപിസി ഓസ്ട്രേലിയ റീജിയൻ ക്വയർ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകുകയും ചെയ്യും.

ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും അനേകം വിശ്വാസികളും പാസ്റ്റർമാരും യോഗത്തിൽ പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

സൂം ഐ ഡി : 733 7337777. പാസ്കോഡ് : 54321

കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ എലിയാസ് ജോൺ: +61 423804644, സന്തോഷ് ജോർജ്ജ്: +61 423743267

You might also like