ഹൈക്കോടതി വിധി പെന്തകോസ്ത് ആരാധനാലയങ്ങളെ ബാധിക്കുമോ?; വെബിനാർ

0

നൂറുൽ ഇസ്‌ലാം സാംസ്കാരിക സംഘം എന്ന സംഘടന നൽകിയ കേസ് പരിഗണിക്കുമ്പോൾ ബഹുമാനപ്പെട്ട ഹൈക്കോടതി 2022 ആഗസ്റ്റ് 26 ന് നടത്തിയ ചില നിരീക്ഷണങ്ങളും നിർദ്ദേശങ്ങളും പൊതുമണ്ഡലത്തിൽ വ്യത്യസ്തങ്ങളായ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.

കോടതി പരാമർശങ്ങൾ ക്രൈസ്തവ സഭാന്തരീക്ഷത്തിൽ ഉയർത്തിയ ആശങ്കകളും ദുരൂഹതകളും ചർച്ച ചെയ്യുന്നതിനായി പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റ് ഒരു വെബിനാർ സംഘടിപ്പിക്കുന്നു.

സെപ്തംബർ 28 ബുധൻ വൈകിട്ട് 6.30 മുതൽ 8.30 വരെ* zoom പ്ലാറ്റ്ഫോമിൽ നടക്കുന്ന നിയമബോധവത്ക്കരണ സെമിനാറിൽ ഹൈക്കോടതി വിധിയും ക്രൈസ്തവ പ്രതികരണവും എന്ന വിഷയത്തെ ആസ്പദമാക്കി ജെയിംസ് വർഗീസ് ഐഎഎസ് (മുൻ അഡീഷനൽ ചീഫ് സെക്രട്ടറി), അഡ്വ. ബേബി പോൾ (അഭിഭാഷകൻ, കേരളാ ഹൈക്കോടതി) എന്നിവർ ക്ലാസ്സുകൾ എടുക്കുന്നു. സഭാ അധ്യക്ഷന്മാർ, യുവജന നേതാക്കന്മാർ, മാധ്യമ പ്രവർത്തകർ, സാമൂഹിക പ്രവർത്തകർ, അഭിഭാഷകർ തുടങ്ങീ പ്രമുഖർ പങ്കെടുക്കും.

പിസിഐ സംസ്ഥാന ഭാരവാഹികളായ പാസ്റ്റർന്മാരായ നോബിൾ പി തോമസ്, തോമസ് എം പുളിവേലിൽ, ജെയ്സ് പാണ്ടനാട്, ഏബ്രഹാം ഉമ്മൻ, ഫിന്നി പി മാത്യൂ, ജിജി ചാക്കോ തേക്ക്തോട്, അനീഷ് കൊല്ലങ്കോട്, അനീഷ് ഐപ്പ്, രാജീവ് ജോൺ, ബിനോയ് ചാക്കോ എന്നിവർ നേതൃത്വം നൽകും. സംശയ നിവാരണത്തിനും പൊതുചർച്ചയ്ക്കും അവസരം ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: 9847340246, 9961883343, 9947735064

You might also like