യഥാർത്ഥ വെളിച്ചത്തെയും ആ വെളിച്ചം നാം തെളിക്കുന്നതിനെയും കുറിച്ച് വചനങ്ങളിൽ നിന്ന്

0

ദീപം തെളിക്കുന്നത് പ്രകാശം നൽകുന്നതിന് ആണെങ്കിൽ, ഓരോ മനുഷ്യരിലും അവന്റെ ആത്മ മനുഷ്യനിൽ പ്രകാശം നൽകുന്ന ലോകത്തിന്റെ വെളിച്ചം ആണ് യേശു ക്രിസ്തു.

“യേശു പിന്നെയും അവരോടു സംസാരിച്ചു: “ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും” എന്നു പറഞ്ഞു.” (യോഹന്നാൻ 8:12)

യേശുവിന്റെ ജനനത്തെ കുറിച്ച് വിശുദ്ധ ബൈബിൾ പറയുന്നത് ഇപ്രകാരമാണ്…
“ഇങ്ങനെ ഇരുട്ടിൽ ഇരിക്കുന്ന ജനം വലിയോരു വെളിച്ചം കണ്ടു; മരണത്തിന്റെ ദേശത്തിലും നിഴലിലും ഇരിക്കുന്നവർക്കു പ്രകാശം ഉദിച്ചു” (മത്തായി 4:15)

ക്രിസ്തുവിനു വഴികാട്ടിയായി വന്ന യോഹന്നാനെ കുറിച്ച് പറയുന്നത് കാണുക :
“അവൻ സാക്ഷ്യത്തിന്നായി താൻ മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന്നു വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം പറവാൻ തന്നേ വന്നു.” (യോഹന്നാൻ 1:7)

യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവരെ കുറിച്ച് ബൈബിൾ ചൂണ്ടിക്കാണിക്കുന്നത് കാണുക :
“നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേൽ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാൻ പാടില്ല.” (മത്തായി 5:14)
“ശരീരത്തിന്റെ വിളക്കു കണ്ണാകുന്നു; കണ്ണു ചൊവ്വുള്ളതെങ്കിൽ ശരീരം മുഴുവനും പ്രകാശിതമായിരിക്കും; ദോഷമുള്ളതാകിലോ ശരീരവും ഇരുട്ടുള്ളതു തന്നേ. ആകയാൽ നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിപ്പാൻ നോക്കുക.” (ലൂക്കോസ് 11:34-35)

നാം മറ്റുള്ളവർക്ക് പ്രകാശം ആകുന്ന രീതിയും തത്വവും ബൈബിൾ പറയുന്നത് ശ്രദ്ധിക്കുക:
“ഇരുട്ടിൽനിന്നു വെളിച്ചം പ്രകാശിക്കേണം എന്നു അരുളിച്ചെയ്ത ദൈവം യേശുക്രിസ്തുവിന്റെ മുഖത്തിലുള്ള ദൈവതേജസ്സിന്റെ പരിജ്ഞാനം വിളങ്ങിക്കേണ്ടതിന്നു ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രകാശിച്ചിരിക്കുന്നു.” (2 കൊരിന്ത്യർ 4:6)

ക്രിസ്തുവിൽ വിശ്വസിച്ചു ദീപങ്ങൾ ആയവരെ കുറിച്ച് അപ്പോസ്തലർ സാക്ഷ്യപ്പെടുത്തുന്നത്:
“മുമ്പെ നിങ്ങൾ ഇരുളായിരുന്നു; ഇപ്പോഴോ കർത്താവിൽ വെളിച്ചം ആകുന്നു.” (എഫെസ്യർ 5:8)
“നിങ്ങൾ എല്ലാവരും വെളിച്ചത്തിന്റെ മക്കളും പകലിന്റെ മക്കളും ആകുന്നു; നാം രാത്രിക്കും ഇരുളിനും ഉള്ളവരല്ല.” (തെസ്സലൊനീക്യർ 1 5:5)

എന്താണ് വെളിച്ചത്തിന്റെ യഥാർത്ഥ ഫലം:
“സകല സല്ഗുണവും നീതിയും സത്യവുമല്ലോ വെളിച്ചത്തിന്റെ ഫലം.” (എഫെസ്യർ 5:10)
“പുതിയോരു കല്പന ഞാൻ നിങ്ങൾക്കു എഴുതുന്നു എന്നും പറയാം. അതു അവനിലും നിങ്ങളിലും സത്യമായിരിക്കുന്നു; ഇരുട്ടു നീങ്ങിപോകുന്നു; സത്യവെളിച്ചം ഇതാ പ്രകാശിക്കുന്നു.” (1 യോഹന്നാൻ 2:8)
“വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല.”
(യോഹന്നാൻ 1:5)

എന്നാൽ നാം ഏറ്റം അനിവാര്യമായി അറിയേണ്ട ഒന്നുകൂടിയുണ്ട് – വരുവാനിരിക്കുന്ന ന്യായവിധി പോലും സത്യ വെളിച്ചത്തെ അറിയാതിരിക്കുന്നതാണ് :
“ന്യായവിധി എന്നതോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളതു ആകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചതു തന്നേ.” (യോഹന്നാൻ 3:19)

ക്രിസ്തുവിൽ വിശ്വസിക്കേണ്ടതിന്റെ കാരണം കർത്താവായ യേശുക്രിസ്തു തന്നെ പറയുന്നത് കാണുക :
“എന്നിൽ വിശ്വസിക്കുന്നവൻ ആരും ഇരുളിൽ വസിക്കാതിരിപ്പാൻ ഞാൻ വെളിച്ചമായി ലോകത്തിൽ വന്നിരിക്കുന്നു.”
(യോഹന്നാൻ 12:46)

ചുരുക്കി പറഞ്ഞാൽ :
– യഥാർത്ഥ വെളിച്ചം – യേശുക്രിസ്തു
– ദീപങ്ങൾ – ക്രിസ്തുവിൽ വിശ്വസിക്കുന്ന നാം
– പ്രകാശം നൽകുന്നത് – ക്രിസ്തുവിനെ സാക്ഷിക്കുന്നത്.
ഇതു നിത്യം സംഭവിക്കുന്നതാണ് സത്യ വെളിച്ചത്തിന്റെ ശോഭ..
അതായത് വിശുദ്ധ ബൈബിൾ നൽകുന്ന പ്രകാശം സർവ്വലോകത്തിന്റെയും രക്ഷകനായ യേശുക്രിസ്തു തന്നെയാണ്. ആ പ്രകാശത്തിന്റെ നിറവിൽ വസിക്കുന്നവർ തന്നേയും ലോകത്തിനു മുന്നിൽ ക്രിസ്തുവിനെ മറ്റുള്ളവരിലേക്ക് പകരുന്ന പ്രകാശ കിരണങ്ങൾ ആയി മാറുന്നു. “നമ്മുടെ പ്രകാശം ആണ്ടിലൊരിക്കൽ അല്ല നിത്യം പ്രകാശിക്കട്ടെ.”

ഓർക്കുക :
“ദൈവം വെളിച്ചം ആകുന്നു; അവനിൽ ഇരുട്ടു ഒട്ടും ഇല്ല എന്നുള്ളതു ഞങ്ങൾ അവനോടു കേട്ടു നിങ്ങളോടു അറിയിക്കുന്ന ദൂതാകുന്നു.” (1 യോഹന്നാൻ 1:5)

You might also like