വൈ പി ഇ കേരള സ്റ്റേറ്റ് താലന്ത് പരിശോധനയിൽ കോട്ടയം,എറണാകുളം മേഖലകൾ തുല്യ പോയിന്റോടുകൂടി ഒന്നാം സ്ഥാനം

0
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ )ഇൻ ഇന്ത്യ, കേരള സ്റ്റേറ്റ് യുവജന പ്രസ്ഥാനമായ വൈ പി ഇ യുടെ സ്റ്റേറ്റ് താലന്ത് പരിശോധന ദൈവസഭ ആസ്ഥാനമായ മുളക്കുഴയിൽ വച്ച് നടന്നു.
വൈ പി ഇ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ പി എ ജെറാൾഡ് അധ്യക്ഷത വഹിച്ച മീറ്റിംഗ് സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ. സി സി തോമസ് ഉദ്ഘാടനം നിർവഹിച്ചു. തുല്യ പോയിന്റോടുകൂടി കോട്ടയം, എറണാകുളം മേഖലകൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
കൊട്ടാരക്കര മേഖല രണ്ടാം സ്ഥാനത്തെത്തി.
സെന്റർ തലത്തിൽ ആലുവ സെന്ററും, പ്രാദേശിക തലത്തിൽ ആലുവ സെന്ററിൽ ഉള്ള ഫെയ്ത് സിറ്റി ചർച്ചും കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കി.
തുല്യ പോയിന്റോടു കൂടി 3 പേർ വ്യക്തിഗത ചാംപ്യൻഷിപ് കരസ്ഥമാക്കി
1. Darshana Abraham
പത്തനംതിട്ട, Church പത്തനംതിട്ട ടൗൺ,
2. Ancy Bino, കോട്ടയം വെസ്റ്റ് , Church പാക്കിൽ
3. Feba Antony കോട്ടയം പാമ്പാടി ഈസ്റ്റ്‌, Church കൗനിലം
11 മേഖലകളിൽ നിന്ന് 600ഓളം മത്സരാർത്ഥികൾ പങ്കെടുത്തു.
സമാപന സമ്മേളനത്തിൽ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ. സി സി തോമസ് വിജയികൾക്കുള്ള ട്രോഫികൾ കൈമാറി. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പാസ്റ്റർ. വൈ റെജി, എഡ്യൂക്കേഷൻ ഡയറക്ടർ ഡോക്ടർ. ഷിബു കെ മാത്യു, കൗൺസിൽ സെക്രട്ടറി. പാസ്റ്റർ സജി ജോർജ്, ജോയിന്റ് സെക്രട്ടറി പാസ്റ്റർ. സാംകുട്ടി മാത്യു, ട്രഷറർ പാസ്റ്റർ. ഫിന്നി ജോസഫ്, സൺഡേ സ്കൂൾ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ.ജെ ജോസഫ്, ചർച്ചു ഗ്രോത്ത് മിഷൻ ഡയറക്ടർ പാസ്റ്റർ. വൈ ജോസ്, ബിലീവേഴ്സ് ബോർഡ് സെക്രട്ടറി ബ്രദർ. ജോസഫ് മറ്റത്തുകാല, ജോയിൻ സെക്രട്ടറി ബ്രദർ. അജി കുളങ്ങര എന്നിവർ സന്നിഹിതരായിരുന്നു.
പാസ്റ്റർ. ജെയിംസ് ജോയ് താലന്ത് പരിശോധന കൺവീനറായും, വൈസ് പ്രസിഡന്റ് പാസ്റ്റർ. മാത്യു ബേബി, സ്റ്റേറ്റ് സെക്രട്ടറി ബ്രദർ റോഹാൻ റോയ്, ട്രഷറർ പാസ്റ്റർ വൈജുമോൻ എന്നിവരുടെ നേതൃത്വത്തിൽ വൈ പി ഇ സ്റ്റേറ്റ് ബോർഡ് താലന്ത് പരിശോധനക്ക് നേതൃത്വം നൽകി.
You might also like