മൂന്ന് സ്വീഡിഷ് ക്രൈസ്തവരെ മതപരിവർത്തന കുറ്റം ആരോപിച്ച് അസം പോലീസ് അറസ്റ്റ് ചെയ്തു

0

ദിർ: അസമിലെ ദിബ്രുഗഡ് ജില്ലയിലെ നഹർകട്ടിയയിൽ പ്രാർത്ഥന സംഗമത്തിൽ പങ്കെടുത്തതിന് മൂന്ന് സ്വീഡിഷ് പൗരന്മാരെ വിദേശ നിയമ ലംഘനവും, മത പരിവർത്തനവും ആരോപിച്ച് അസം പോലീസ് അറസ്റ്റ് ചെയ്തു.

യുണൈറ്റഡ് ചർച്ചസ് ഫെല്ലോഷിപ്പും അസം മിഷൻ നെറ്റ്വർക്കും ചേർന്ന് സംഘടിപ്പിച്ച സമാധാന രോഗശാന്തി പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്ത ഹന്ന മൈക്കല ബ്ലൂം, മാർക്കസ് ആർനെ ഹെൻറിക് ബ്ലൂം, സൂസന്ന എലിസബത്ത് ഹകനാസൺ എന്നിവരാണ് അറസ്റ്റിലായത്.

വിസ വ്യവസ്ഥകൾ ദുരുപയോഗം ചെയ്തതിനാണ് ക്രിസ്ത്യൻ പ്രഭാഷകരെ അറസ്റ്റ് ചെയ്തതെന്ന് സംസ്ഥാന സർക്കാർ വൃത്തങ്ങൾ പറയുന്നണ്ടെങ്കിലും, അനുഗ്രഹം തേടാനും രോഗശാന്തി നേടാനും പ്രദേശത്തേക്ക് ആളുകളെ ആകർഷിച്ച് ക്രിസ്ത്യാനികളാക്കി മാറ്റുക എന്നതാണ് ഇവരുടെ ഉദ്ദേശമെന്ന് പോലീസ് വൃത്തങ്ങൾ ആരോപിക്കുന്നു.

തേയിലത്തോട്ടങ്ങളിൽ പണിയെടുക്കുന്ന വിശ്വാസികൾ ഉൾപ്പെടെയുള്ള ഒരു വലിയ ജനക്കൂട്ടം അറസ്റ്റിൽ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷന് പുറത്ത് തടിച്ചുകൂടി. പലരും പോലീസ് സ്റ്റേഷന് പുറത്ത് ഒരുമിച്ച് കൂടി പ്രാർത്ഥിക്കുകയും ചെയ്തു.

സ്വീഡിഷ് പൗരന്മാരെ കോടതിയിൽ ഹാജരാക്കി, ഫോറിനേഴ്‌സ് ആക്‌ട് പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി 500 യുഎസ് ഡോളർ വീതം പിഴ ചുമത്തി അവരെ നാടുകടത്താൻ പോലീസിനോട് നിർദ്ദേശിച്ചു. ഒക്‌ടോബർ 28 വെള്ളിയാഴ്ച ഖത്തർ വഴി സ്റ്റോക്ക്‌ഹോമിലേക്ക് അയച്ചു.

You might also like