ഇസ്ലാമിനു മുൻപുള്ള ക്രിസ്റ്റ്യൻ സന്യാസ ആശ്രമം യുഎഇയിൽ കണ്ടെത്തി

0

അബുദാബി: യുഎഇയിൽ പുരാതന ക്രൈസ്തവ സന്യാസ ആശ്രമത്തിന്‍റെ അവശേഷിപ്പുകൾ കണ്ടെത്തി. അറേബ്യൻ ഉപദ്വീപിൽ ഇസ്ലാം മതം വ്യാപിക്കുന്നതിനു വർഷങ്ങൾക്കു മുൻപ് സ്ഥാപിച്ചതെന്ന് കരുതുന്ന ക്രൈസ്തവ സന്യാസമഠമാണ് കണ്ടെത്തിയത്.

യുഎഇയിലെ സിനിയ ദ്വീപിൽ കണ്ടെത്തിയ പുരാതന മഠത്തിന്‍റെ അവശേഷിപ്പുകൾ ക്രിസ്തുമതത്തിന്‍റെ തുടക്ക കാലത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ വെളിച്ചം വീശുമെന്നാണ് വിദഗ്ധർ കണക്കുകൂട്ടുന്നത്. പേർഷ്യൻ ഗൾഫിന്‍റെ തീരത്ത് ക്രിസ്തുമതം പ്രചരിച്ചതുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ.

യുഎഇയിൽ കണ്ടെത്തുന്ന രണ്ടാമത്തെ പുരാതന ക്രൈസ്തവ മഠമാണിത്. 1400 വർഷം മുൻപുള്ളതാണെന്നാണ് കണക്കുകൂട്ടൽ.

You might also like