ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായി മാറുന്നത് അപകടകരമാണ് എന്നു ആൻഡി ലെവിൻ
വാഷിംഗ്ടൺ: ‘ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായി മാറുന്നത് അപകടകരമാണ്’ എന്ന് ‘ആജീവനാന്ത മനുഷ്യാവകാശ പ്രവർത്തകനും’ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനമൊഴിയുന്ന അംഗവുമായ ആൻഡി ലെവിൻ പറഞ്ഞു. ഇന്ത്യയിൽ ജനിച്ച ഹിന്ദുമതം, ജൈനമതം, ബുദ്ധമതം, മറ്റ് മതങ്ങൾ എന്നിവയുടെ ആരാധകനായ ആൻഡി ലെവിൻ വ്യാഴാഴ്ച യുഎസ് ജനപ്രതിനിധിസഭയിലെ പ്രതിനിധിസഭയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു.
“ഇവിടെയുള്ള എല്ലാ ജനങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കേണ്ടതുണ്ട് – അവർ മുസ്ലീങ്ങളോ, ഹിന്ദുക്കളോ, ബുദ്ധമതക്കാരോ, ജൂതന്മാരോ, ക്രിസ്ത്യാനികളോ, ജൈനരോ ആകട്ടെ”. മനുഷ്യാവകാശ സംരക്ഷണത്തിന്റെ കാര്യത്തിൽ അമേരിക്ക ഏറെ വിജയം നേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ മനുഷ്യാവകാശ സംരക്ഷണത്തെക്കുറിച്ച് ഞാൻ എപ്പോഴും ശബ്ദം ഉയർത്തുമെന്ന് അദ്ദേഹം ആവർത്തിച്ചു.
ഇന്ത്യ ഒരു മതേതര ജനാധിപത്യ രാഷ്ട്രമായി മാറുന്നതിന് പകരം ഹിന്ദു രാഷ്ട്രമായി മാറുന്ന അപകടത്തിലാണെന്ന് അദ്ദേഹം പരാമർശിച്ചു. കശ്മീർ വിഷയത്തെക്കുറിച്ചും ഇന്ത്യയിലെ ബിജെപി ഭരണത്തിൻ കീഴിലുള്ള മുസ്ലീങ്ങളുടെ പ്രശ്നത്തെക്കുറിച്ചും ലെവിൻ പലതവണ സംസാരിച്ചിട്ടുണ്ട്.
വാർത്ത:പാസ്റ്റർ ഫ്രെഡി പി സി കൂർഗ്