കർണാടകയിൽ മതപരിവർത്തനം ആരോപിച്ചു പാസ്റ്റർക്കും സഹപ്രവർത്തകനും അറസ്റ്റ്

0

കൂർഗ്: പൊന്നംപേട്ട താലുക്കിലെ തിത്തിമത്തി ഗ്രാമ പഞ്ചായത്തിൻ്റെ കീഴിലുള്ള രേശ്മെ ആദിവാസി കോളനിയിലുള്ള ഗത്സമേനെ ചർച്ചിൽ ആരാധന നടന്നുകൊണ്ടിരിക്കെ ഒരു കൂട്ടം വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകർ അതിക്രമിച്ചു കയറി പാസ്റ്റർനെയും സഹപ്രവർത്തകരെയും ക്രൂരമായി മർദ്ദിക്കുകയും ശേഷം ഗോണിക്കൊപ്പ പോലീസ് സ്റ്റേഷനിൽ കൊണ്ട് പോയി.

പാസ്റ്റർ രംഗയുടെയും സഹപ്രവർത്തകനായ സഹോദരൻ അന്നപ്പയുടെയും മേൽ ഐ പി സി 295A സെക്ഷൻ കേസ് ചാർജ് ചെയ്തു. കൂർഗ് ജില്ലയിലെ ദക്ഷിണ മേഖലയിലുള്ള പല ദൈവ ദാസൻമാരും ഭയപരവശരായിരിക്കുന്നു. ഈ ദിവസങ്ങളിൽ കർണാടകയിൽ ആയിരിക്കുന്ന എല്ലാ കേസുകളും ഗവൺമെൻ്റിൻ്റെ അറിവോടെയാണ് നടക്കുന്നത്. കർണാടകയുടെ പ്രവർത്തനങ്ങളെ ഓർത്തു പ്രാർത്ഥിക്കുക.

വാർത്ത: പാസ്റ്റർ: ഫ്രെഡി. പി സി, കൂർഗ്

You might also like