ക്രിസ്ത്യാനികൾക്ക് നേരെയുള്ള ആക്രമണം; കർണാടക ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളിൽ നിന്നുള്ള റിപ്പോർട്ട് നൽകാൻ സുപ്രീം കോടതി നിർദേശിച്ചു

0

ന്യൂഡൽഹി: ക്രിസ്ത്യാനികൾക്കും പള്ളികൾക്കും നേരെ നടക്കുന്ന ആക്രമണങ്ങൾ സംബന്ധിച്ച ഹർജി പരിഗണിച്ച സുപ്രീം കോടതി ബിഹാർ, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഒഡീഷ, കർണാടക, മധ്യപ്രദേശ്, ഉത്തർപ്രദേശ് സർക്കാരുകളുടെ ചീഫ് സെക്രട്ടറിമാരോട് റിപ്പോർട്ട് നൽകാൻ നിർദേശിച്ചു.

ക്രിസ്ത്യാനികൾക്കും പള്ളികൾക്കും നേരെ നടക്കുന്ന ആക്രമണത്തിന് എന്ത് നടപടി സ്വീകരിച്ചു എന്നു ഉടൻ അറിയിക്കാനും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. ബാംഗ്ലൂർ ആർച്ച് ബിഷപ്പ് ഡോ:പീറ്റർ മച്ചാഡോ നാഷണൽ സോളിഡാരിറ്റി ഫോറം, ഇവാഞ്ചലിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യയുമായി ചേർന്ന് ഒരു പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തത്‌. അതിനുമുമ്പ് ബീഹാർ, ഹരിയാന, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഒഡീഷ, കർണാടക, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ എട്ട് സംസ്ഥാനങ്ങളിൽ പുനഃപരിശോധിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് സുപ്രീം കോടതി നിർദ്ദേശം കൊടുത്തു. അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭട്ടി, ഹരിയാന സംസ്ഥാനത്തെ റിപ്പോർട്ട് കോടതി മുമ്പാകെ സമർപ്പിച്ചിരിക്കുന്നു എന്നു പറഞ്ഞു ബാക്കിയുള്ള ഏഴ് സംസ്ഥാനങ്ങളിൽ നിന്നാണ് റിപ്പോർട്ട് വരേണ്ടതെന്നും അദ്ദേഹം ബെഞ്ചിനെ അറിയിച്ചു.

ഉത്തർപ്രദേശ് ഇതിനകം വിവരങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്ന് അഡ്വക്കേറ്റ് ജനറൽ ഗരിമ പ്രസാദ് പറഞ്ഞു. സിജെഐ ഡി. വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി. എസ്. നരസിംഹ, ജെ. ബി. പർദിവാല അന്വേഷണം നടത്തി. ഉത്തർപ്രദേശ് സർക്കാർ ഒരാഴ്‌ചയ്‌ക്കുള്ളിൽ എല്ലാ വിവരങ്ങളും 2022 സെപ്തംബർ 1 ലെ ഉത്തരവ് പ്രകാരമാണ് സമർപ്പിക്കേണ്ടതെന്നും കോടതി പറഞ്ഞു. അടുത്ത വാദം കേൾക്കുന്നത് മാർച്ച് 13ലേക്ക് മാറ്റി. എഫ്ഐആർ രജിസ്ട്രേഷൻ, അന്വേഷണത്തിന്റെ വിവരങ്ങൾ, അറസ്റ്റുകളുടെ എണ്ണം, സമർപ്പിച്ച കുറ്റപത്രങ്ങളുടെ എണ്ണം, പശ്ചാത്തലം, ഇവയെല്ലാം റിപ്പോർട്ട് ചെയ്യാൻ 8 സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഡോ. പീച്ചർ മച്ചാഡോ ഹർജിയിലെ പരാതികളിൽ സർക്കാരുകൾ ശരിയായ നടപടി സ്വീകരിക്കുന്നില്ലെന്നും അത് അടിയന്തരമായി പരിഗണിക്കേണ്ടതുണ്ട് എന്നു അഭ്യർത്ഥിച്ചു. ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. പൊതുതാൽപ്പര്യ ഹർജിക്കാർ സ്വന്തം നേട്ടത്തിനായി ചില കേസുകൾ പെരുപ്പിച്ചു കാട്ടിയെന്നും കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു.

വാർത്ത: പാസ്റ്റർ ഫ്രെഡി പി സി. കൂർഗ്

You might also like