കർണാടക ഹൈക്കോടതി മുൻ അഡ്വക്കേറ്റ് ജനറൽ പാസ്റ്റർമാരുമായി കൂടിക്കാഴ്ച നടത്തി
കൊടലിപേട്ട്: കൊടഗ് പ്രോട്ടസ്റ്റന്റ് ചർച്ചസ് അസോസിയേഷൻ്റെ ഹെഡ് ഓഫീസിൽ പാസ്റ്റർ ഫ്രെഡി. പി സി യുടെ അധ്യക്ഷതയിൽ നടന്ന മീറ്റിങ്ങിൽ കർണാടക ഹൈക്കോടതി മുൻ അഡ്വക്കേറ്റ് ജനറൽ ശ്രീ ചന്ദ്ര മൗലി മുഖ്യ അതിഥി ആയി കടന്നു വരുകയും കൂർഗിൽ സഭകൾക്കും പാസ്റ്റർമാർക്കും എതിരെ നടക്കുന്ന അക്രമങ്ങളെ പറ്റി അന്വേഷിക്കുകയും തുടർന്ന് ദൈവ ദാസന്മാർക്ക് വേണ്ടുന്ന നിയമ നടപടികളെ കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.
നിയമപരമായ എല്ലാ സഹായങ്ങളും ചെയ്തു തരാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. ഈ യോഗത്തിൽ അസോസിയേഷൻ്റെ സെക്രട്ടറി പാസ്റ്റർ എബ്രഹാം കോശിയും മറ്റു കൂർഗിലെ എല്ലാ ദൈവ ദാസൻമാരും പങ്ക് ചേർന്നു. അഡ്വക്കേറ്റ് ചന്ദ്ര മൗലി കർണാടകയിൽ നാല് പ്രാവശ്യം വിവിധ സർക്കാരിൻ്റെ കാലഘട്ടത്തിൽ ഹൈക്കോടതി അഡ്വക്കേറ്റ് ജനറലായി പ്രവർത്തിച്ച പരിചയ സമ്പന്നനായ ആളാണ്. ഇപ്പൊൾ കർണാടക ഹൈകോടതിയുടെ മുതിർന്ന അഭിഭാഷകനാണ്.
വാർത്ത: പാസ്റ്റർ. ഫ്രെഡി പി സി കൂർഗ്