പ്രധാനമന്ത്രിയുടെ മൗനം കൊണ്ട് ക്രിസ്ത്യാനികൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിക്കുന്നു; മുൻ ഉദ്യോഗസ്ഥരുടെ കത്ത്

0

ഇന്ത്യയിൽ ക്രിസ്ത്യാനികൾക്കെതിരെ വർദ്ധിച്ചുവരുന്ന വിദ്വേഷത്തിനും അക്രമത്തിനും എതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കണമെന്ന് 93 മുൻ സിവിൽ ഉദ്യോഗസ്ഥർ ശനിയാഴ്ച ആവശ്യപ്പെട്ടു. ”നിങ്ങളുടെ മൗനം കാരണം ക്രിസ്ത്യാനികൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചുവരികയാണ്. അതിനാൽ ക്രിസ്ത്യാനികൾക്കെതിരായ ആക്രമണം അപലപിക്കപ്പെടണം”, പ്രധാനമന്ത്രിയോട് 93 മുൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.

ചില രാഷ്ട്രീയക്കാരുടെ ഇംഗിതത്തിന് വഴങ്ങി ചില തീവ്രവാദികൾ ക്രിസ്ത്യാനികൾക്ക് നേരെ ആക്രമണം നടത്തുകയാണ്. ഇന്ത്യയിൽ ഞങ്ങളെ അപരിചിതരായാണ് പരിഗണിക്കുന്നതെന്ന് മുൻ ഉദ്യോഗസ്ഥർ ആരോപിച്ചു. ” ഇന്ത്യയിലെ ജനസംഖ്യയുടെ 2.3% ക്രിസ്ത്യാനികളാണ്, 1951 ലെ സെൻസസ് മുതൽ ഈ ശതമാനം കൂടുതലോ കുറവോ ആയി തുടരുന്നു. എന്നിരുന്നാലും, ഈ ചെറിയ കൂട്ടമായ ക്രിസ്ത്യാനികൾ നിമിത്തം 80% ഹിന്ദുക്കൾക്കും ഭീഷണിയുണ്ടെന്ന് ചിലരുടെ മനസ്സിലുണ്ട്,” മുൻ ഉദ്യോഗസ്ഥർ പറഞ്ഞു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ക്രിസ്ത്യാനികൾ നിർബന്ധിത മതപരിവർത്തനത്തിൽ ഏർപ്പെടുന്നുവെന്ന് ആരോപിച്ച് ഹിന്ദുത്വ ഗ്രൂപ്പുകൾ പള്ളികൾ ആക്രമിക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ബൈബിളിന്റെ പകർപ്പുകൾ വിതരണം ചെയ്തതിൽ പ്രതിഷേധിച്ച് മാർച്ച് 2 ന് ഡൽഹിയിൽ നടന്ന ലോക പുസ്തകമേളയിൽ ഒരു ആൾക്കൂട്ടം ഗിദിയോൻ ഇന്റർനാഷണൽ എന്ന ക്രിസ്റ്റ്യൻ സ്ഥാപനത്തിൻ്റെ പുസ്തകശാല നശിപ്പിച്ചിരുന്നു. യാതൊരു ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് ഇത്. ഫെബ്രുവരി 28 ന് ഗാസിയാബാദിൽ ബജ്‌റംഗ്ദൾ അംഗങ്ങൾ നൽകിയ ഒരു പരാതിയുടെ അടിസ്ഥാനത്തിൽ ഷാരോൺ ഫെല്ലോഷിപ്പ് ചർച്ചിലെ പാസ്റ്റർ സന്തോഷ് ജോണിനെയും ഭാര്യ ജിജിയെയും അറസ്റ്റ് ചെയ്തിരുന്നു. പ്രലോഭനത്താൽ അവിടുത്തെ താമസക്കാരെ നിർബന്ധമായി ക്രിസ്ത്യാനികളാക്കി മാറ്റുന്നു എന്ന പരാതിയിലാണ് പാസ്റ്ററെയും ഭാര്യയെയും അറസ്റ്റ് ചെയ്തതെന്നും പോലീസ് അധികാരികൾ പറഞ്ഞു.
ഇതിന് മുൻപും, ഫെബ്രുവരി 13-നും ജനുവരി 2-നും മധ്യപ്രദേശിലെ നർമ്മദാപുരം എന്ന സ്ഥലത്തും, ഛത്തീസ്ഗഡിലെ നാരായൺപൂരിലും പള്ളികൾ നശിപ്പിച്ചിരുന്നു.

2021-ൽ പുറത്തുവന്ന ഒരു അന്വേഷണ റിപ്പോർട്ടിൽ, ജനുവരി മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ ഇന്ത്യയിലുടനീളം 305 ആക്രമണങ്ങൾ ക്രിസ്ത്യൻ സമുദായാംഗങ്ങൾക്കെതിരെ നടന്നതായി പറയപ്പെടുന്നു. ഫെബ്രുവരി 20ന് ക്രിസ്ത്യൻ സമുദായാംഗങ്ങൾ ഡൽഹിയിലെ ജന്തർമന്ദറിൽ പള്ളികൾക്കെതിരായ ആക്രമണങ്ങൾക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. നൂറോളം സഭകളിലെ വിശ്വാസികളും സംഘടനാ പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. ശനിയാഴ്ച എഴുതിയ ഒരു കത്തിൽ, മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ പറഞ്ഞു, “ക്രിസ്ത്യാനികൾക്കെതിരെ നിർബന്ധിത മതപരിവർത്തനം ആരോപിക്കപ്പെടുന്നു. അതിനുശേഷം ശാരീരികവും മാനസികവുമായ ആക്രമണങ്ങൾ നടക്കുന്നു. ഇത്രയും വലിയ തോതിലുള്ള മതപരിവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ, എന്തുകൊണ്ടാണ് ക്രിസ്ത്യാനികളുടെ ശതമാനം ഇത്രയധികം പതിറ്റാണ്ടുകളായി സ്ഥിരമായി തുടരുന്നത്? എന്ന് ചോദിച്ചു.

ഈ കത്തിൽ മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർ എസ് വൈ ഖുറൈഷി, മുൻ ചീഫ് ഇൻഫർമേഷൻ കമ്മീഷണർ വജാഹത്ത് ഹബീബുള്ള, മുൻ ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസസ് ഓഫീസർമാരായ ഹർഷ് മന്ദാർ, ജൂലിയോ റിബെയ്‌റോ, നജീബ് ജംഗ് എന്നിവരുൾപ്പെടെ വിരമിച്ച സിവിൽ ഉദ്യോഗസ്ഥർ ഒപ്പുവച്ചു. ക്രിസ്ത്യാനികൾ പല മേഖലകളിലും പ്രത്യേകിച്ച് വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക പരിഷ്കരണങ്ങൾ എന്നിവയിൽ സംഭാവന നൽകുന്നുവെന്ന് മുൻ ഒപ്പിട്ടവർ ഊന്നിപ്പറഞ്ഞു. കോവിഡ് എന്ന മഹാ പകർച്ചവ്യാധി സമയത്ത്, ആയിരത്തിലധികം ക്രിസ്ത്യൻ ആശുപത്രികൾ രോഗികളെ ചികിത്സിക്കാൻ പ്രവർത്തിച്ചിരുന്നു. “ക്രിസ്ത്യൻ സ്ഥാപനങ്ങൾ വിദ്യാഭ്യാസമോ ആരോഗ്യമോ ക്രിസ്ത്യാനികൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നില്ല,” എന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെയും എല്ലാ സംസ്ഥാന സർക്കാരുകളുടെയും നേതാക്കളിൽ നിന്നുള്ള ഒരു വാക്ക് ക്രിസ്ത്യാനികൾക്കെതിരായ അക്രമങ്ങൾ തടയാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

വാർത്ത. പാസ്റ്റർ: ഫ്രെഡി പി സി കൂർഗ്

You might also like