ഗുണനിലവാരമുള്ള ശുശ്രൂഷകന്മാരെയും കർമ്മനിരതരായ വിശ്വാസികളേയും കൊണ്ട് പൂരിതമാകണം പ്രാദേശിക സഭകളെന്ന് റവ. എൻ പീറ്റർ

0

“ക്വാളിറ്റി പാസ്റ്റേഴ്സ് ആൻഡ് ആക്ടീവ് ബിലിവേഴ്സ് ” എന്ന ആപ്തവാക്യമാണ് പ്രാദേശിക സഭകളുടെ ആവശ്യമെന്ന് റവ. എൻ പീറ്റർ. ശുശ്രൂഷകന്റെ വാക്കുകൾ, ഇടപെടലുകൾ, പ്രവർത്തനരീതികൾ, പ്രസംഗരീതികൾ, പൊതുജനസമ്പർഗ്ഗം, കുടുംബജീവിതം എന്നിങ്ങനെ ഓരോ കാര്യങ്ങളിലും ഉയർന്ന നിലവാരം പുലർത്തുന്നവരാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം പാറശ്ശാല കൊടവിളാകം ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയിൽവെച്ച് നടന്ന ഫെഡറേഷൻ ഓഫ് പെന്തെകോസ്തൽ ചർച്ചസിൻ്റെ പ്രാർത്ഥനാസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രയർ വേൾഡ് എറൈസ് ആൻഡ് ഷൈൻ മിനിസ്ട്രീസ് സംഘടിപ്പിച്ച സമ്മേളനത്തിൽ വിവിധ പെന്തെക്കോസ്ത് സംഘടനങ്ങളിൽ നിന്നും, സ്വതന്ത്ര പെന്തെക്കോസ്ത് പ്രസ്ഥാനങ്ങളിൽ നിന്നും നിരവധി ശുശ്രൂഷകന്മാർ പങ്കെടുത്തു.

സുവിശേഷം എത്തിയിട്ടില്ലാത്ത സ്ഥലങ്ങളിൽ സുവിശേഷം എത്തിക്കുക, പെന്തെക്കോസ്ത് സഭകൾ പരസ്പരമുള്ള ഐക്യത നിലനിർത്തുക, എന്നിവയാണ് ഫെഡറേഷൻ ഓഫ് പെന്തെക്കോസ്തൽ ചർച്ചസിൻ്റെ മറ്റ് ലക്ഷ്യങ്ങളെന്ന് റവ. എൻ പീറ്റർ വിശദീകരിച്ചു.

കഴിഞ്ഞ ദിവസം രാവിലെ പത്ത് മുതൽ വൈകിട്ട് നാലു വരെയായിരുന്നു പ്രാർത്ഥനാ സംഗമം. വിസ്ഡം ഫോർ ഏഷ്യ സ്ഥാപകൻ പാസ്റ്റർ എബ്രഹാം തോമസ്, ന്യൂ ഇന്ത്യാ ദൈവസഭ നെയ്യാറ്റിൻകര റീജിയൺ പ്രസിഡൻ്റ് പാസ്റ്റർ റ്റി.എ തോമസ്, പാസ്റ്റർ ദൈവദാനം, പാസ്റ്റർ ഗോഡ്വിൻ വെള്ളറട, ഐ.പി.സി ബാലരാമപുരം ഏര്യാ പ്രസിഡൻ്റ് പാസ്റ്റർ ശോഭനദാസ്, പാസ്റ്റർ രാജൻ മാലക്കോട് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

വാർത്ത: പാസ്റ്റർ. ഫ്രെഡി പി സി കൂർഗ്

You might also like