കേരളത്തിൻ്റെ വികസനത്തിന് എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകും: മന്ത്രി പി.എ മുഹമ്മദ് റിയാസ്
കേരളത്തിൻ്റെ വികസനത്തിന് വേണ്ടി എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുമെന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. 2026 ഓടു കൂടി പൊതുമരാമത്ത് വകുപ്പിന് കീഴിലെ 50 ശതമാനം റോഡുകളും ബിഎം ആൻഡ് ബിസി റോഡുകളാക്കി നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ കുമ്മൻതൊടുപാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചേളാരി ഒളകര – പെരുവള്ളൂർ റോഡിൽ കുമ്മൻതോടിന് കുറുകെ നിലവിലുണ്ടായിരുന്ന 50 വർഷത്തോളം പഴക്കമുള്ള ഒറ്റവരിപ്പാലമാണ് പുനർ നിർമ്മിച്ചത്. മൂന്നിയൂർ, പെരുവള്ളൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം അഞ്ചരകോടി രൂപ ചെലവഴിച്ചാണ് നവീകരിച്ചത്. ചടങ്ങിൽ പി അബ്ദുൽ ഹമീദ് എം. എൽ. എ അധ്യക്ഷത വഹിച്ചു. ഉത്തര മേഖല സൂപ്രണ്ടിങ് എൻജിനീയർ പി.കെ മിനി സ്വാഗതം പറഞ്ഞു. എക്സിക്യൂട്ടീവ് എൻജിനീയർ സി. റിജോ റിന്ന റിപ്പോർട്ട് അവതരിപ്പിച്ചു.
കെ.ടി സാജിത, കെ. കലാം, എം.എൻ സുഹറാബി, ആലിപ്പറ്റ ജമീല, വീക്ഷണം മുഹമ്മദ്, ഹനീഫ ആച്ചാട്ടിൽ, തങ്ക വേണുഗോപാൽ, ഹംസ അഞ്ചാൽ, സഫീർ പടിക്കൽ, വേലായുധൻ വള്ളിക്കുന്ന്, ഇരുമ്പൻ സൈതലവി, കെ. പി സക്കീർ മാസ്റ്റർ, ബക്കർ ചെർന്നൂർ, ബഷീർ കൂർമ്മത്ത്, എറക്കോട് ആലിക്കുട്ടി, ബാബു പുള്ളിക്കര, ഡോ. മുഹമ്മദ്, സാജുദ്ധീൻ പുത്തലൻ, പാമണ്ടാടൻ അബ്ദുറഹിമാൻ ഹാജി, സൈഫു പാലക്കൽ, കെ എസ് ഹരിഹരൻ, ടി മൊയ്തീൻകുട്ടി, കെ പ്രകാശൻ, ഇരുമ്പൻ മുഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു. അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ രാമകൃഷ്ണൻ പാലശ്ശേരി നന്ദി പറഞ്ഞു.