ഫിലഡെൽഫിയ ക്രിസ്ത്യൻ അസംബ്ലി മെൽബൺ സഭയെ ഇനി പാസ്റ്റർ ബിന്നി സി മാത്യു നയിക്കും

0

മെൽബൺ: ഫിലഡെൽഫിയ ക്രിസ്ത്യൻ അസംബ്ലി മെൽബൺ സഭാ ശുശ്രൂഷകനായി പാസ്റ്റർ ബിന്നി സി മാത്യു കഴിഞ്ഞ ഞായറാഴ്ച്ചയുള്ള ആരാധനയോടനുബന്ധിച്ച്‌ ചുമതലയേറ്റു.

ഐപിസി സീനിയർ ശിശ്രൂഷകനും വടശ്ശേരിക്കര സ്ഥാപക സെന്റർ പാസ്റ്ററുമായിരുന്ന, നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ എ റ്റി ചാക്കോയുടെ കൊച്ചുമകനും പാസ്റ്റർ ചാക്കോ മാത്യുവിന്റെ മകനുമാണ്‌ പാസ്റ്റർ ബിന്നി.

കഴിഞ്ഞ പത്ത്‌ വർഷങ്ങളായി വാഗാ വാഗയിൽ കുടുംബമായി ജോലിയോടുള്ള ബന്ധത്തിലും വാഗാ ഇമ്മാനുവേൽ ചർച്ചിന്റെ സഹശിശ്രൂഷകനുമായി പ്രവർത്തിച്ചു വരുന്ന സാഹചര്യത്തിലാണ്‌ ഈ അവസരം അദ്ദേഹത്തെ തേടിയെത്തിയത്‌.

പിവൈപിയെ, ഐസിപിഎഫ്‌, ഐപിസി ഓസ്ട്രേലിയ റീജിയൻ തുടങ്ങിയ ആത്മീക സങ്കടനകളിൽ നേതൃനിരയിൽ പ്രവത്തിച്ചിട്ടുള്ള പാസ്റ്റർ ബിന്നി ഒരു എഴുത്തുകാരനും പ്രഭാഷകനുമാണ്‌. അദ്ദേഹത്തിന്റെ ഈ പുതിയ ദൗത്യം ഫിലഡെൽഫിയ സഭക്ക്‌ ഒരു മുതൽക്കൂട്ടാകുമെന്നാണ്‌ കരുതുന്നത്‌.

ഭാര്യ : മെർലിൻ ഏബ്രഹാം മക്കൾ : നാഥാൻ,അബീഗയിൽ

You might also like