യാക്കോബായ വിഭാഗത്തിന്റെ ആറ് പള്ളികള്‍ കൂടി ഓര്‍ത്തോഡോക്‌സ് സഭക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്
യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള ആറു പള്ളികള്‍ കൂടി ഓര്‍ത്തോഡക്‌സ് വിഭാഗത്തിന് കൈമാറാന്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിട്ടു. വിധി രണ്ടുമാസത്തിനകം നടപ്പാക്കണം. പൊലീസ് സംരക്ഷണത്തിലാണ് പള്ളികള്‍ കൈമാറേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം യാക്കോബായ വിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള പള്ളികളാണ് കൈമാറാന്‍ ഉത്തരവിട്ടതെന്നും അതിനെതിരെ തങ്ങള്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിക്കുമെന്നും മെത്രോപ്പൊലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയസ് മെത്രോപ്പൊലീത്ത പറഞ്ഞു.ഈ ആറ് പള്ളികളില്‍ ഓര്‍ത്തഡോക്സ് വിശ്വാസികള്‍ നാമമാത്രമാണെന്നും അതിനാല്‍ത്തന്നെ ഇത് നീതിനിഷേധമാണെന്നും യാക്കോബായ സഭയുടെ പക്ഷം.
പള്ളികളെ സംബന്ധിച്ച് ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കം നിനില്‍ക്കവേയാണ് ആറ് പള്ളികള്‍ കൂടെ ഓര്‍ത്തോഡോക്‌സ് വിഭാഗത്തിന് കൈമാറാന്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവുണ്ടായത്. ഇനി സര്‍ക്കാരിലാണ് തങ്ങളുടെ പ്രതീക്ഷയെന്ന് യാക്കോബായ വിഭാഗം പറയുന്നു.