ഗൂഗിൾ അക്കൗണ്ടുകൾ തുറക്കാൻ ഇനി പാസ്‌കീ ഉപയോഗിക്കാം; പാസ്‌വേഡ് തത്കാലം തുടരും

0

പാസ്‌വേഡ് ഓർമിക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ ഗൂഗിൾ പാസ്‌കീ തരും. വിരലടയാളം, മുഖം തിരിച്ചറിയൽ, സ്ക്രീൻ ലോക്ക് പിൻ എന്നിവ പോലെ ഉപയോഗിക്കാവുന്ന പാസ്‌കീ ഉപയോക്താവിനു കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കും.

പാസ്‌വേഡ് വേണമെന്നുള്ളവർക്ക് അത് തുടരുകയുമാവാം. കുറേക്കാലം അതങ്ങനെ തുടരുമെന്നു ഗൂഗിൾ പ്രതീക്ഷിക്കുന്നു.

പാസ്‌കീ കൂടുതൽ സുരക്ഷ ഉറപ്പാക്കുമെന്നും ഗൂഗിൾ ഉദ്യോഗസ്ഥന്മാർ പറയുന്നു. ഇന്റർനെറ്റ് വഴിയുള്ള ആക്രമണങ്ങളെ ചെറുക്കാനുള്ള കഴിവ് അവയ്ക്കുണ്ട്.

ഡോക്യൂസൈൻ, കായക്, പേയ്പാൾ, ഷോപ്പിഫൈ, യാഹൂ ജപ്പാൻ തുടങ്ങിയവ പാസ്‌കീ ഉപയോഗിച്ചു തുടങ്ങി. ഇന്നു മുതൽ ഗൂഗിളിലും ആവശ്യമുള്ളവർക്ക് ലഭ്യമാവും.

Google brings more secure passkeys to sign in

You might also like