മണിപ്പൂര്‍ കലാപം: 60 മരണം, 231 പേര്‍ക്ക് പരിക്ക്, 1700 വീടുകള്‍ തീവച്ച് നശിപ്പിച്ചു; സ്ഥിരീകരിച്ച് മുഖ്യമന്ത്രി ബിരേന്‍ സിംഗ്
മണിപ്പൂര്‍ കലാപത്തില്‍ 60 പേര്‍ മരിച്ചെന്ന് മുഖ്യമന്ത്രി ബിരേന്‍ സിംഗ്. കലാപത്തില്‍ 231 പേര്‍ക്ക് പരിക്കേറ്റു. 1700 വീടുകള്‍ തീവച്ച് നശിപ്പിച്ചു. അതേസമയം, പുനരധിവാസ നടപടികള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും ബിരേന്‍ സിംഗ് അറിയിച്ചു.
മരിച്ചവരുടെ മൃതദേഹങ്ങള്‍ ചുരാചന്ദ് ജില്ലാ ആശുപത്രി, ഇംഫാല്‍ റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ സയന്‍സ് ആശുപത്രികളില്‍ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം, മണിപ്പൂരില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുന്നുവെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി.
ക്രമസമാധാന പാലനത്തിന് കേന്ദ്രസേനയേയും അസം റൈഫിള്‍സിനേയും വിന്യസിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആരാധനാലയങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് കോടതി പറഞ്ഞു. ദുരിതാശ്വാസവും പുനരധിവാസവും കാര്യക്ഷമമാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.