മണിപ്പൂര്‍ അക്രമം മതേതര ഇന്ത്യക്ക് അപമാനം; ജന്മനാട്ടില്‍നിന്നു ക്രൈസ്തവര്‍ പലായനം ചെയ്യേണ്ടതായി വന്നു; ആഞ്ഞടിച്ച് കാതോലിക്കാ ബാവ

0

മണിപ്പുരില്‍ ക്രൈസ്തവ സമൂഹത്തിനെതിരായി നടക്കുന്ന അക്രമങ്ങള്‍ മതേതര ഇന്ത്യക്കു ഭൂഷണമല്ലെന്നു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. ക്രൈസ്തവ ദേവാലയങ്ങള്‍ അഗ്നിയാക്കപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തും വ്യാപകമായി നഷ്ടപ്പെട്ടു. ജന്മനാട്ടില്‍നിന്നു ക്രൈസ്തവര്‍ പലായനം ചെയ്യേണ്ടതായി വന്നു. ഈ സാഹചര്യത്തില്‍ ഭരണാധികാരികളുടെ ഭാഗത്തുനിന്നു ശക്തമായ ഇടപെടല്‍ ഉണ്ടായി ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും കാതോലിക്കാ ബാവ പറഞ്ഞു.

മണിപ്പൂരിലെ സംഘര്‍ഷത്തിനിടെ ക്രൈസ്തവര്‍ക്കെതിരായ അക്രമം ഞെട്ടിക്കുന്നതെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ ആവശ്യമായ നടപടിയെക്കുണമെന്നും സി.ബി.സി.ഐ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു. കലാപത്തില്‍ മൂന്ന് പള്ളികള്‍ അഗ്നിക്കിരയാക്കിയെന്ന് അദേഹം പത്രക്കുറിപ്പില്‍ ആരോപിച്ചു.

സ്ഥലങ്ങളില്‍ നിന്ന് നിരവധി പേര്‍ക്ക് പലായനം ചെയ്യേണ്ടി വന്നു. ഏറെ വൈകിയാണ് കലാപം തടയുന്നതില്‍ മണിപ്പൂര്‍ പൊലീസ് ഇടപെട്ടത്. സംഘര്‍ഷം അടിച്ചമര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും സി.ബി.സി.ഐ ആവശ്യപ്പെട്ടു. അതേസമയം, മണിപ്പൂരില്‍ പട്ടികവര്‍ഗ പദവിയെ ചൊല്ലിയുള്ള സംഘര്‍ഷത്തില്‍ മരണസംഖ്യ ഉയരുന്നു. സര്‍ക്കാരിന്റെ കണക്കുകള്‍ അനുസരിച്ച് 54 പേരാണ് ഇതുവരെ സംഘര്‍ഷത്തില്‍ മരിച്ചത്.

You might also like