നൈജീരിയായില്‍ 168 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

0

കടുന: സെന്‍ട്രല്‍ നൈജീരിയായിലെ മാംഗു മേഖലയില്‍ ഫുലാനി മുസ്ളീം തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ 168 ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ടമായി.

മെയ് 16-നു ആരംഭിച്ച ആക്രമണത്തില്‍ 30 ഗ്രാമങ്ങളാണ് ഇരകളായത്. എന്‍ബുന്‍ വാര്‍ഡില്‍ ഉണ്ടായ ആക്രമണത്തില്‍ 8 മാസം പ്രായമുള്ള കുഞ്ഞിനു 2 തവണ വെടിയേറ്റുവെങ്കിലും അത്ഭുതകരമായി രക്ഷപെട്ടു.

കുഞ്ഞിന്റെ മാതാപിതാക്കളും 5 സഹോദരങ്ങളും കൊല്ലപ്പെട്ടു. ഇസ്ളാമിക് ജിഹാദികളായ ഫുലാനി ഗോത്രവര്‍ഗ്ഗക്കാര്‍ വര്‍ഷങ്ങളായി ക്രിസ്ത്യന്‍ ഗ്രാമങ്ങള്‍ ആക്രമിക്കുകയും ആരാധനാലയങ്ങള്‍ ‍, വീടുകള്‍ ‍, സ്ഥാപനങ്ങള്‍ എന്നിവ തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്യുകയുണ്ടായെന്നും ആയിരങ്ങളാണ് കൊല്ലപ്പെട്ടതെന്നും റിലീസ് ഇന്റര്‍നാഷണല്‍ സിഇഒ പോള്‍ റോബിന്‍സണ്‍ പറഞ്ഞു.

ഈ ആക്രമണങ്ങള്‍ പലപ്പോഴും മാധ്യമങ്ങളില്‍ കന്നുകാലികളെ മേയ്ക്കുന്നവരും കര്‍ഷകരും തമ്മിലുള്ള ഏറ്റുമുട്ടലുകളായി ലളിതമായി ചിത്രീകരിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകളെന്നോ കുട്ടികളെന്നോ വ്യത്യാസമില്ലാതെയാണ് ക്രൂരമായി ആക്രമിക്കപ്പെടുന്നത്. ഗ്രാമങ്ങളില്‍ അതിക്രമിച്ചു കയറി വെടിവെച്ചും വാളുകൊണ്ട് വെട്ടിയുമാണ് ആളുകളെ കൊല്ലുന്നത്.

പ്രാദേശിക ആശുപത്രികള്‍ ആക്രമണത്തിനരകളായവരാല്‍ നിറയപ്പെട്ടതായി ഒരു ഡോക്ടര്‍ പറയുന്നു.

മാരകമായി മുറിവേറ്റവരില്‍ പലരും അപകട നില തരണം ചെയ്തിട്ടില്ലെന്നും മരുന്നുകള്‍ ‍, കയ്യുറകള്‍ ‍, തുന്നല്‍ സാധനങ്ങള്‍ എന്നിവ പെട്ടന്നു തന്നെ തീര്‍ന്നു പോയതായും പേരു വെളിപ്പെടുത്താത്ത ഒരു ഡോക്ടര്‍ പറഞ്ഞു.

You might also like