ക്രൈസ്തവ കൂട്ടക്കൊലകള്‍ വര്‍ദ്ധിക്കുന്നു: പാര്‍ലമെന്റില്‍ ക്രിസ്ത്യന്‍ സ്പീക്കര്‍മാരെ വേണമെന്ന് നൈജീരിയയിലെ പാസ്റ്റര്‍മാര്‍
ക്രൈസ്തവ കൂട്ടക്കൊലകള്‍ വര്‍ദ്ധിക്കുന്നു: പാര്‍ലമെന്റില്‍ ക്രിസ്ത്യന്‍ സ്പീക്കര്‍മാരെ വേണമെന്ന് നൈജീരിയയിലെ പാസ്റ്റര്‍മാര്‍
അബുജ: ക്രൈസ്തവരെ കൊന്നൊടുക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നൈജീരിയയില്‍ രാജ്യത്തിന്റെ പ്രസിഡന്റായും വൈസ് പ്രസിഡന്റായും മുസ്ളീങ്ങളെ തിരഞ്ഞെടുത്തതിനുശേഷം പാസ്റ്റര്‍മാരും ബിഷപ്പുമാരും ക്രിസ്ത്യാനികളെ സെനറ്റിന്റെയും ദ്വിസഭ പാര്‍ലമെന്റിന്റെ ജനപ്രതിനിധികളുടെയും സ്പീക്കര്‍മാരായി തിരഞ്ഞെടുക്കുവാന്‍ നിയമസഭാ സാമാജികരോടു അഭ്യര്‍ത്ഥിച്ചു.
രാജ്യത്ത് ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്ന ഭയാനകമായ സംഭവങ്ങള്‍ അനുദിനം വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് പാസ്റ്റര്‍മാരുടെയും ബിഷപ്പുമാരുടെയും ആവശ്യം.
വൈസ് പ്രസിഡന്റും പ്രസിഡന്റും ഒരേ മതക്കാരായതിനാല്‍ ജനപ്രതിനിധി സഭയുടെയും സെനറ്റിന്റെയും സ്പീക്കര്‍ തസ്തികകള്‍ ക്രിസ്ത്യാനികള്‍ വഹിക്കണമെന്ന് ഞങ്ങള്‍ ഒരു കൂട്ടം പാസ്റ്റര്‍മാര്‍ ആവശ്യപ്പെടുന്നു. മതസമവാക്യം സന്തുലിതമാക്കേണ്ടതുണ്ട്.
നൈജീരിയ കൊയാലിഷന്‍ ഓഫ് പാസ്റ്റേഴ്സ് ഫോര്‍ ഗുഡ് ലീഡര്‍ഷിപ്പ് പറഞ്ഞു. കഴിഞ്ഞ മാസം നൈജീരിയായുടെ 16-ാമത് രാഷ്ട്രത്തലവനായി മാറിയ ബോല അഹമ്മദ് ടിനുബു ഒരു തെക്കന്‍ മുസ്ളീമാണ്. വടക്കന്‍ മുസ്ളീമായ മുന്‍ ബോര്‍ണോ സംസ്ഥാന ഗവര്‍ണര്‍ കാഷിം ഷെട്ടിമയെ അദ്ദേഹം വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കുകയും ചെയ്തു.
വളരെ വേഗം രാജ്യത്തുടനീളം ഇസ്ളാമിക നിയമം നടപ്പാക്കാനുള്ള നീക്കമെന്ന് ക്രിസ്ത്യാനികള്‍ ഭയപ്പെടുന്നു. പ്രമുഖ സുവിശേഷകനും കര്‍ഷകനുമായ പോള്‍ ജോംഗസ് പറഞ്ഞു.
മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്ന കണക്കനുസരിച്ച് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി നൈജീരിയായില്‍ ഏകദേശം 50,000 ത്തിലധികം ക്രിസ്ത്യാനികളാണ് ഇസ്ളാമിക തീവ്രവാദികളാല്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസവും 200 ഓളം ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടു.
രാജ്യത്തെ ജനസംഖ്യയില്‍ 53.5 ശതമാനം പേരും മുസ്ളീങ്ങളും 45.9 ശതമാനം പേര്‍ ക്രൈസ്തവരുമാണ്. മറ്റഉള്ളവര്‍ 0.6 ശതമാനമാണ്.